അഷ്റഫ് കാവില്‍
സാമ്പത്തിക, സാമൂഹിക, സാംസ്കാ രിക മേഖലകളില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംഭാവനകള്‍ നല്കാന് കഴിവുള്ളവര്‍ തന്നെയാണ് പ്രായമായ സ്ത്രീകള്‍. പക്ഷെ , പ്രായം, ലിംഗം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം വയോധികരായ സ്ത്രീകളുടെ സാമൂഹ്യ മുന്നേറ്റത്തിന് ഇന്നും തടസ്സം നില്ക്കു ന്നു .സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗ വിവേചനം വാര്‍ദ്ധക്യത്തില്‍ എത്തിയ സ്ത്രീകളുടെ സംഭാവനകളും അനുഭവങ്ങളും ഏറെക്കുറെ അദൃശ്യവും അവഗണിക്കപ്പെട്ടവയുമാക്കി മാറ്റുന്നു .ഈ പശ്ചാത്തലത്തിലാണ് ‘മുതിര്‍ന്ന വനിതകളുടെ അതിജീവന വും സംഭാവനകളും’ എന്ന പ്രമേയവു മായി ഈ വര്‍ഷത്തെ അന്താരാഷ്ട്ര വയോജന ദിനം ലോകം ആചരിക്കു ന്നത് . പ്രായമായ സ്ത്രീകളുടെ സംഭാവ നകള്‍ തിരിച്ചറിയുകയും അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് ഈ സന്ദേശത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ലോക രാഷ്ട്രങ്ങളെ ആഹ്യാനം ചെയ്യുന്നു .
ദിനാചരണത്തിന്റെ ഭാഗമായി വയോധികരായ സ്ത്രീകളുടെ ശാക്തീ കരണത്തിനും സാമൂഹ്യ മുന്നേറ്റത്തിനു മായി വിവിധ നിര്‍ദേശങ്ങള്‍ അംഗരാ ജ്യങ്ങള്‍ക്കും യു.എന്‍ .സ്ഥാപനങ്ങള്‍ ക്കും സിവില്‍ സമൂഹത്തനും യു.എന്‍ നല്‍കുന്നുണ്ട് .പ്രായമായവരുടെ മനുഷ്യാവകാശ സംരക്ഷണം ഉറപ്പു വരുത്തണം .മുതിര്‍ന്ന വനിതകളുടെ അഭിപ്രാ യം ഉള്‍ക്കൊള്ളാനും സമൂഹത്തില്‍ അവരുടെ സംഭാവനകള്‍ പ്രോല്‍സാഹിപ്പി ക്കാനും, സുസ്ഥിര വികസനത്തിനുള്ള അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമുള്ള നയരൂപവത്ക രണത്തിന് സര്‍ക്കാരുകള്‍ ഉയര്‍ന്ന പരിഗണന നല്‍കണം. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രായമായ സ്ത്രീ കളെ സമൂഹത്തിന്റെ മുഖ്യ ധാരയില്‍ എത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കണം.സമൂഹത്തില്‍ ലിംഗ സമത്വത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് അവബോധം വളര്‍ത്തണം. സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കിക്കൊണ്ട്, തീരുമാനമെടുക്കുന്ന ഭരണപരവും അല്ലാതെയുമുള്ള എല്ലാ പ്രക്രിയകളി ലും സമിതികളിലും പ്രായമായ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്ത ണം. വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന തിനും പ്രതിസന്ധികള്‍ അതിജീവിക്കു ന്നതിനും വയോജനസ്ത്രീ സമൂഹം ആത്മവിശ്വാസത്തോടെ മുന്നോട്ടു വരണമെന്നും യു.എന്‍ ആഹ്വാനം ചെയ്യുന്നു .
1990 ഡിസംബര്‍ 14 നാണ് ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനമായി പ്രഖ്യാപിച്ചത്.1991-ല്‍ ജനറല്‍ അസംബ്ലി പ്രായമായവര്‍ക്കുള്ള ഐക്യ രാഷ് ട്രസഭയുടെ തത്വങ്ങള്‍ അംഗീക രിച്ചു . 21-ാം നൂറ്റാണ്ടിലെ വയോജന ജനസംഖ്യാ വര്‍ധനവിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ ഒരു ലോകം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും വാര്‍ധക്യത്തെക്കുറിച്ചുള്ള മാഡ്രിഡ് അന്താരാഷ്ട്ര വയോജന കര്‍മപദ്ധതി 2002-ല്‍ യു .എന്‍ അംഗീകരിച്ചു.ഈ കര്‍മ്മ പദ്ധതി പ്രകാരം അവഗണന ,ചൂഷണം , പീഡനം, എന്നിവയില്‍ നിന്നുള്ള സംരക്ഷണം വയോജനങ്ങളുടെ അവകാശമാണ് . മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ , തീരുമാനമെടുക്കുന്ന സമിതികളില്‍ പങ്കാളിത്തം, സാമ്പത്തികവും സാമൂഹിക വുമായ സുരക്ഷിതത്വം, വയോജന സൗഹൃദ പൊതു ഇടങ്ങള്‍, ആരോഗ്യം , വിശ്രമം വിനോദം എന്നിവയും അവരുടെ അവകാശങ്ങളാണ് . വയോജനങ്ങളുടെ അവകാശ സംരക്ഷണവും ക്ഷേമവും ലക്ഷ്യമാക്കി 2021 മുതല്‍ 2030 വരെയുള്ള 10 വര്‍ഷം ‘ആരോഗ്യമുള്ള വാര്‍ധക്യത്തിന്റെ ദശക’മായി യു .എന്‍ ആചരിച്ചു വരികയാണ് .
ആഗോള തലത്തില്‍ പ്രായമായവരുടെ ജനസംഖ്യയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത് . 1950 നും 2010 നും ഇടയില്‍ ലോകത്ത് മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം 46 ല്‍ നിന്ന് 68 ആയി ഉയര്‍ന്നു .2019-ലെ കണക്കു പ്രകാരം ലോകത്ത് 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം 70.3 കോടിയാണ് . അടുത്ത മൂന്ന് ദശാബ്ദ കൊണ്ട് ഇത് ഇരട്ടിയിലേറെയായി വര്‍ധിച്ച് 2050-ല്‍ 150 കോടിയിലധികമാകും .അവരില്‍ 80% പേരും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവ രായിരിക്കും.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴില്‍ വരുന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്(എന്‍.എസ്.ഒ)റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പ്രായമായവരുടെ ജനസംഖ്യ (60 വയസും അതില്‍ കൂടുത ലുമുള്ളവര്‍) 2021 ല്‍ 13.8 കോടിയാണ് . ഇത് 10 വര്‍ഷം കൊണ്ട് 41 ശതമാനം വര്‍ധിച്ച് 2031 ല്‍ 19.4കോടിയിലെത്തുമെന്നാണ് കണക്ക് . മൊത്തം ജനസംഖ്യയില്‍ പ്രായമായവരുടെ ശതമാനം 2021-ല്‍ 10.1 ശതമാനമായി രുന്നു . 2031-ല്‍ ഇത് 13.1 ശതമാനമായി ഉയരും .2030 ആകുമ്പോഴേക്ക് വയോജനങ്ങളുടെ എണ്ണം 10 വയസ്സിന് താഴെയുള്ള കുട്ടികളുടെഎണ്ണത്തേ ക്കാള്‍ കൂടുതലാകുമെന്നാണ് പ്രതീക്ഷിക്കുന്നത് .
ഇന്ത്യയിലെ വയോജനങ്ങളില്‍ കൂടുതല്‍പേര്‍ സ്ത്രീകളാണ് എന്നത് ഈ വര്‍ഷത്തെ വയോജന ദിനാചരണ പ്രമേയത്തിന്റെ പ്രാധാന്യം ഇന്ത്യയില്‍ വര്‍ധിപ്പിക്കുന്നുണ്ട് .ഇന്ത്യയിലെ 13.8 കോടി വയോജനങ്ങളില്‍ 6.7 കോടി പേര് പുരുഷന്മാര് ആണെങ്കില്‍ 7.1 കോടിപേര്‍ സ്ത്രീകള്‍ ആണ് .ഇത് 2031 ല്‍ 9.3 കോടി പുരുഷന്മാരും 10.1കോടി സ്ത്രീകളും എന്ന കണക്കില്‍ വര്‍ധിക്കും .പ്രായമായ സ്ത്രീകളുടെ ജനസംഖ്യ പ്രായമായ പുരുഷന്മാരേക്കാള് വര്‍ധിക്കുന്ന പ്രവണത കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ശക്തിപ്പെട്ടതായി എന്‍.എസ്.ഒ റിപ്പോര്‍ട്ട് പറയുന്നു.
എന്‍.എസ്.ഒ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ പ്രായമായവരുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. ആകെ ജനസംഖ്യയുടെ 16.5 ശതമാനം കേരത്തില്‍ വയോജനങ്ങളാണ് .തമിഴ്നാട് (13.6 ശതമാനം), ഹിമാചല്‍ പ്രദേശ് (13.1 ശതമാനം), പഞ്ചാബ് (12.6 ശതമാനം), ആന്ധ്രാപ്രദേശ് (12.4 ശതമാനം) എന്നിങ്ങനെയാണ് മറ്റു അടുത്ത സംസ്ഥാനങ്ങളുടെ കണക്ക് . പത്തു വര്‍ഷം കൊണ്ട് കേരളത്തില്‍ പ്രായമായവരുടെ എണ്ണം ആകെ ജനസംഖ്യയുടെ 20.9 ശതമാനമായി വര്‍ധിക്കുമെന്നു റിപ്പോര്‍ട്ട് പറയുന്നു.
2021-ല്‍ കേരളം, തമിഴ്നാട്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുരുഷന്മാരുമായി താരതമ്യപ്പെടു ത്തുമ്പോള് സ്ത്രീകളുടെ വാര്‍ദ്ധക്യ ആശ്രിത അനുപാതം ഗണ്യമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു .കേരളത്തില്‍ അറുപതു വയസിനു മുകളിലുള്ള സ്ത്രീപുരുഷന്മാരില് കൂടുതലും സ്ത്രീകളാണ്. അവരില്‍ ഭൂരിഭാഗവും വിധവകളാണ്. കേരളത്തിലെ വയോജന വിധവകളുടെ എണ്ണം വയോജന വിഭാര്യപുരുഷന്മാരേക്കാള് വളരെ കൂടുതലാണ്. 60 കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരില് 60 ശതമാനത്തിലധികം വിധവകളാണ്.
വയോജനങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വര്‍ധിക്കുകയാണ് .വയോജനങ്ങളായ പുരു ഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീ കളാണ് .സമൂഹത്തിലും കുടുംബത്തിലും അവഗണന, വിവേചനം, ചൂഷണം, ലൈംഗിക അതിക്രമങ്ങള്‍ തൊഴില്‍ മേഖലയിലെ ചൂഷണം , ഒറ്റപ്പെടല്‍, രോഗങ്ങള്‍ തുടങ്ങി വിവിധ പ്രശ്നങ്ങളെ അവര്‍ക്ക് അഭിമുഖീ കരിക്കേണ്ടി വരുന്നു . അതുകൊണ്ടു തന്നെ വയോജനങ്ങളുടെ പ്രത്യെകിച്ച് വയോധികരായ സ്ത്രീകളുടെ ജനസംഖ്യാ വര്‍ധനയ്ക്ക് അനുസൃതമായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ വര്‍ഷത്തെ ലോക വയോജന ദിനം ഭരണകൂടങ്ങളേയും പൊതുസമൂ ഹത്തെയും ഓര്‍മിപ്പിക്കുന്നത്.