കോഴിക്കോട്: ലഹരിക്കെതിരായ പോരാട്ടം സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവര്‍ ഒരുമിച്ച് നടത്തണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉണര്‍ന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
അതേ സമയം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് മദ്യമുള്‍പടെ ലഹരിയുടെ വിപണനം നടക്കുന്ന സാഹചര്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിമാട്കുന്ന് ജംങ്ഷനില്‍ ഡോ. സെയ്ത് സല്‍മ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഹുസൈന്‍ മടവൂര്‍. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.എം.കോയ അധ്യക്ഷത വഹിച്ചു. മോഹനന്‍ പുതിയോട്ടില്‍, പ്രഫ. കുര്യാക്കോസ് വട്ടമറ്റം,ഡോ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജി.എച്ച്. എസ്.എസ്. പ്രിന്‍സിപ്പല്‍ പി.പി. റഷീദലി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ സി. പ്രദീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.