തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.
ഇതോടെ ഗ്രാമിന് 4,665 രൂപയും പവന് 37,320 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് രേഖപ്പെടുത്തുന്നത്. രണ്ടു ദിവസത്തിനിടെ പവന് 680 രൂപയുടെ വര്‍ധനയുണ്ടായി. സെപ്റ്റംബര്‍ ആറിന് പവന് 37,520 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയര്‍ന്ന വില.