Saturday, June 21, 2025

പ്രവാസി പ്രശ്നങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ കാര്യക്ഷമമല്ല : ബേപ്പൂര്‍ മണ്ഡലം ഗ്ലോബല്‍ കെഎംസിസി

Must Read

റിയാദ് : പ്രവാസി പ്രശ്‌നങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നും, പദ്ധതികള്‍ കേവലം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങുകയാണെന്നും ബേപ്പൂര്‍ മണ്ഡലം ഗ്ലോബല്‍ കെഎംസിസി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അനവധിയാണ്. തിരിച്ചു വന്ന പ്രവാസികള്‍ പലരും രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രവാസി വിഷയങ്ങളില്‍ കൂടുതല്‍ പഠനവും പരിഹാരവും കാണാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അബ്ദുല്‍ അസീസ് കറുത്തേടത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ഓര്‍ഗനൈസിംങ് സെക്രട്ടറി ഷാഹുല്‍ ബേപ്പൂര്‍ അവതരിപ്പിച്ചു.

2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.

പ്രസിഡണ്ട്: അയ്യൂബ് കല്ലട

പ്രസിഡന്റായി അയ്യൂബ് കല്ലടയെയും ( ദുബൈ) ജനറല്‍ സെക്രട്ടറിയായി സിദ്ധീഖ് ബേപ്പൂരിനെയും (ഖത്തര്‍) ട്രഷററായി അബ്ദുറഹ്‌മാന്‍ ഫറോക്കിനെയും (റിയാദ്) ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി സലിം അരീക്കാടിനെയും (ദമാം) തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി
റാഷിദ് തങ്ങള്‍ ( ദുബൈ) മമ്മൈസ്സ ഹാജി (റാസല്‍ ഖൈമ )മൊയ്തീന്‍ നല്ലളം ( കുവൈററ്), ബഷീര്‍ കീഴിലത്ത് (ജിദ്), നജീബ് രാമനാട്ടുകര ( ഖത്തര്‍ ), മുജീബ് കടലുണ്ടി ( ഒമാന്‍ ) മുസ്ഥഫ നല്ലളം ( ദുബൈ)
സെക്രട്ടറിമാരായി ഗഫൂര്‍ പെരുമുഖം ( കുവൈറ്റ്) ഗഫൂര്‍ ചാലിയം ( യാമ്പു) ജംഷീര്‍ ചാമയില്‍ ( അബുദാബി) ഹാഷിര്‍ ( ബഹ്റൈന്‍ ) ജലീല്‍ പെരുമുഖം ( ജിദ്ദ) കുഞ്ഞോയി കോടമ്പുഴ ( റിയാദ് ) നിസാര്‍ മനയില്‍ ( ജിദ്ദ), വിവിധ രാജ്യങ്ങളിലെ കണ്‍ട്‌റി
പ്രതിനിധികളായി
സൗദി : അക്ബര്‍ വേങ്ങാട്ട് , (റിയാദ് ) ഷബീര്‍ രാമാനാട്ടുകര , (ദമാം) സാലിഹ് പൊയില്‍തൊടി (ജിദ്ദ), യുഎഇ: ഷംസു മാത്തോട്ടം , ബാപ്പു ചെറുവണ്ണൂര്‍ ,
ഖത്തര്‍ : റൗഫ് മലയില്‍ ബേപ്പൂര്‍ , ബാസില്‍ ഫറോക്ക് ,
കുവൈറ്റ്: ഷാഹുല്‍ ബേപ്പൂര്‍ , സലീം എംഎല്‍സി,
ഓമാന്‍ : നിസാര്‍ പെരുമുഖം , സുഹൈല്‍ കാരാട്ടിപാടം
ബഹറൈന്‍ : അഫ്സല്‍ പരുത്തിപാറ , ഫത്താഹ് പറമ്പന്‍
സിങ്കപ്പൂര്‍ : ഉമ്മര്‍ ഹംസ
എന്നിവരെയും യോഗം തെരഞ്ഞെടുത്തു. അഷ്റഫ് വേങ്ങാട്ട് ഉപദേശക സമിതി ചെയര്‍മാനും മാമുനിസാര്‍ , നാസര്‍ മുല്ലക്കല്‍ ,സീദ്ദീഖ് പാണ്ടികശാല , അലിഅക്ബര്‍ കറുത്തേടത്ത് , സൈനുല്‍ ആബിദ് , റഫീഖ് പൊയില്‍തൊടി എന്നിവര്‍ അംഗങ്ങളുമായിരിക്കും.
നാട്ടിലെ കോര്‍ഡിനേറ്റര്‍മാരായി അബ്ദുല്‍അസീസ് കറുത്തേടത്ത് (ചീഫ് കോര്‍ഡിനേറ്റര്‍) , മൊയ്തീന്‍കോയ എം . ലത്തീഫ് ഇ.കെ ഷാനാവാസ് , സിപി , ഹാഫീസ് ബേപ്പൂര്‍ , സലാം പി.ടി, ഹനീഫ പാണ്ടികശാല , മൊയ്തീന്‍കോയ ടി.സി എന്നിവരേയും തെരഞ്ഞെടുത്തു.

മാമുനിസാര്‍ , അബ്ദുല്‍ ലത്തീഫ് ഇ.കെ , അലിഅക്ബര്‍ കറുത്തേടത്ത് എന്നിവര്‍ റിട്ടേര്‍ണിംഗ് ഓഫീസര്‍മാരായിരുന്നു.
ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല സ്വാഗതവും
റാഷിദ് തങ്ങള്‍ നന്ദിയും പറഞ്ഞു.
പ്രസിഡണ്ട്: അയ്യൂബ് കല്ലട
ജനറല്‍ സെക്രട്ടറി: സിദ്ധീഖ് ബേപ്പൂര്‍
ട്രഷറര്‍: അബ്ദുറഹിമാന്‍ ഫറോക്ക്
സലീം അരീക്കാട്: ഓര്‍ഗനൈസിംഗ് സെക്രട്ടറി

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img