Monday, June 23, 2025

വിരഹ നോവറകളില്‍ നിന്ന് വയോജനങ്ങള്‍ വിശാല ലോകത്തിന്റെ കരയില്‍

Must Read

കാസര്‍കോട്:കടല്‍ക്കാറ്റിന്റെ മൃദുസ്പര്‍ശത്തില്‍ അവര്‍ ഓര്‍മ്മകളില്‍ അമ്മമാരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി.അച്ഛന്റെ അരുമകളായി കിന്നാരം ചൊല്ലി മണല്‍പ്പരപ്പിലൂടെ നടന്നു.പ്രണയ ജോഡികളായി മോഹങ്ങളുടെ ഇരമ്പലില്‍ തിരമാലകളോട് സല്ലപിച്ചു.
നഷ്ടമായ നല്ല കൂട്ടുകളുടെ ഭൂതകാലം തിരിച്ചുപിടിച്ച ആനന്ദമായിരുന്നു പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തിലെ ഇരുപത് ചുളിവു വീണ ജീവിതങ്ങള്‍ക്ക്. ഏറ്റവും പ്രായം ചെന്ന എണ്‍പത്തിമൂന്നുകാരന്‍ ദേവേട്ടന്‍ മുതല്‍ മുഴുവന്‍ അന്തേവാസികളും പള്ളിക്കര കടപ്പുറത്ത് ഒറ്റ മനസ്സോടെ ഒത്തുചേര്‍ന്നു. റെഡ് മൂണ്‍ ബീച്ചില്‍
അവര്‍ മതി മറന്ന് ആഘോഷമാക്കി. പാട്ടും കളികളുമായി ഒപ്പം ചേര്‍ന്ന കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ ഒപ്പം ചേര്‍ന്നു.
കോവിഡ് കാലത്ത് വൃദ്ധസദനത്തിലെ താമസക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് മൂന്നു കൊല്ലത്തോളമായി പുറം ലോക ബന്ധം ഉണ്ടായിരുന്നില്ല. സര്‍ക്കാരിതര ഏജന്‍സി ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെ ‘ലൈറ്റ് ഓഫ് ഹാപ്പിനസ്’ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്, റെഡ് മൂണ്‍ ബീച്ച് എന്നിവയുടെ സഹകരണത്തോടുകൂടിയാണ് പരിപാടി നടത്തിയത്.
ജില്ലാ സാമൂഹിക ഓഫീസര്‍ ഷീബ മുംതാസ,് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എ.ബദറുല്‍ മുനീര്‍, ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ്, കേരള കേന്ദ്ര സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം അസി.പ്രൊഫസര്‍ ഡോ.ലക്ഷ്മി, എം.എം.നൗഷാദ്, എ.ഷാഫി നെല്ലിക്കുന്ന്, അക്കര ഫൗണ്ടേഷന്‍ പ്രോഗ്രാം കോഡിനേറ്റര്‍ സാജന്‍ ആന്റണി, മോഹന്‍ദാസ് വയലാംകുഴി, ഡോ.എം.കാര്‍ത്തിക, എ.വിപിന്‍ എന്നിവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img