Monday, June 23, 2025

മുന്‍ഗണനാ കാര്‍ഡ് നേടിയ അനര്‍ഹരെ കണ്ടെത്താന്‍ ഓപ്പറേഷന്‍ യെല്ലോ പദ്ധതി

Must Read

കോഴിക്കോട്: ഓപ്പറേഷന്‍ യെല്ലോ പദ്ധതിയില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ യെല്ലോ. അനര്‍ഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പറും , 1967 എന്ന ടോള്‍ഫ്രീ നമ്പറും പൊതുവിതരണ വകുപ്പ് ഒരുക്കിയിട്ടുണ്ട്. 1000 ച. അടിയിലധികം വിസ്തീര്‍ണ്ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25,000 രൂപയിലധികം മാസ വരുമാനം, നാലു ചക്ര വാഹനം (ടാക്‌സിഒഴികെ) എന്നിവയുള്ളവര്‍ മുന്‍ഗണ റേഷന്‍ കാര്‍ഡിന് അര്‍ഹരല്ല. ഇത്തരത്തില്‍ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയവരെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും നല്‍കാം. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ നല്‍കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
സിറ്റി റേഷനിംഗ് ഓഫീസ് ( നോര്‍ത്ത് )- 0495 2374565
സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത് )-0495 2374807
താലൂക്ക് സപ്ലൈ ഓഫീസ് കോഴിക്കോട് -0495 2374885
താലൂക്ക് സപ്ലൈ ഓഫീസ് കൊയിലാണ്ടി-0496 2620253
താലൂക്ക് സപ്ലൈ ഓഫീസ് വടകര -0496 2522472
താലൂക്ക് സപ്ലൈ ഓഫീസ് താമരശ്ശേരി-0495 2224030
ജില്ലാ സപ്ലൈ ഓഫീസ് കോഴിക്കോട്- 0495 2370655

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img