Sunday, June 22, 2025

ചരിത്രങ്ങള്‍ സംരക്ഷിച്ച് കോഴിക്കോടിനെ മൊഞ്ചണിയിക്കാന്‍ ഐഐഐ

Must Read

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കാലിക്കറ്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ യംഗ് ആര്‍ക്കിടെക്റ്റസ്് ഫെസ്റ്റിവെലും ‘ക്രോസ് റോഡ്‌സ് 2022ഉം ഒക്ടോബര്‍ 27,28,29 തിയ്യതികളില്‍ കോഴിക്കോട് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിലും സ്വപ്ന നഗരിയിലെ ഓപ്പണ്‍ സ്റ്റേജിലുമായി ഒരുക്കുന്ന നാലുവേദികളിലായാണ് പരിപാടികള്‍ നടക്കുക. വിദേശത്തേയും സ്വദേശത്തെയും പ്രമുഖരായ ആര്‍ക്കിടെക്റ്റുകള്‍, ക്യൂറേറ്റര്‍മാര്‍, ചിന്തകന്‍മാര്‍, എഴുത്തുകാര്‍ സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി 1500ലേറെ പേര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട്ടെത്തും.
ലോകപ്രശസ്തരായ വാസ്തു ശില്‍പ്പികളാല്‍ രൂപകത്പ്പന ചെയ്ത് കോഴിക്കോടിനെ ഒരു മാതൃകാ നഗരമായി മാറ്റുക എന്ന ലക്ഷ്യം കൂടി ഫെസ്റ്റ് മുന്നോട്ടു വയ്ക്കുന്നുണ്ടെന്ന് ഐഐഎ കോഴിക്കോട് സെന്റര്‍ ചെയര്‍പേഴ്സണ്‍ ആര്‍ക്കിടെക്റ്റ് പി.പി. വിവേക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ ഉദ്യമത്തിനായി രാജ്യാന്തര ദേശീയ തലത്തില്‍ പ്രമുഖരായ വാസ്തുശില്‍പ്പികള്‍ പങ്കെടുക്കുന്ന വര്‍ക്ക് ഷോപ്പുകള്‍, ദേശീയ സിസൈന്‍ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. പൊതു ജനങ്ങള്‍ക്കു വേണ്ടി പബ്ലിക് എക്സിബിഷന്‍ എന്നിവയും ഒരുക്കുന്നുണ്ട്.
‘റീവീവ് കോഴിക്കോട്’എന്ന പേരില്‍ നാഷണല്‍ ഡിസൈനിംഗ് കോമ്പറ്റീഷനാണ് ഒന്ന്. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ് മാനാഞ്ചിറയും അതിന്റെ തീരത്തെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും സമീപത്തെ മാനാഞ്ചിറയും അതിനു ചുറ്റുമുള്ള റോഡുകളും വൈക്കം മുഹമ്മദ് ബഷീര്‍ റോഡും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ സംയോജിപ്പിച്ചുള്ള ആര്‍ക്കിടെക്ച്വര്‍ ഡിസൈനിംഗാണ് റീവീവ് കോഴിക്കോട് വിഭാവനം ചെയ്യുന്നത്. മികച്ച ഡിസൈനിംഗിന് അഞ്ചു ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മൂന്നു ലക്ഷം ഒരു ലക്ഷം വീതം സമ്മാനമായി നല്‍കും. ലോക പ്രശസ്ത ആര്‍ക്കിടെക്റ്റുകളായ പീറ്റര്‍ റിച്ച്, സൗമിത്രോ ഘോഷ്, കെ.ടി.രവീന്ദ്രന്‍, ആര്‍ക്കിടെക്ചര്‍, അര്‍ബന്‍ ഡിസൈന്‍, കണ്‍സര്‍വേഷന്‍ എന്നീ മേഖലകളിലെ മറ്റ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി പാനലായിരിക്കും എന്‍ട്രികള്‍ വിലയിരുത്തുക.
ബീച്ചിലെ കാടുകയറിയ ലയണ്‍സ് പാര്‍ക്ക് എങ്ങിനെ വേണമെന്ന് കുട്ടികള്‍ തന്നെ ഡിസൈന്‍ ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ഐഐഎ. കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലയണ്‍സ് പാര്‍ക്കിനെ തങ്ങളുടെ ഭാവനയില്‍ ചാലിച്ച് ഡിസൈന്‍ ചെയ്യും. ആര്‍ക്കിടെക്റ്റ് മാധവ് രാമന്‍ ക്യൂറേറ്ററായിരിക്കും. കേരളത്തിലെ പ്രമുഖ വാസ്തുശില്‍പ്പികള്‍ പങ്കാളികളാവും.

വാര്‍ത്താ സമ്മേളനത്തില്‍ ഐഐഎ കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് വിനോദ്് സിറിയക്, വൈഎഎഫ് 2022 നാഷണല്‍ കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് ബ്രിജേഷ് ഷൈജാള്‍, ആര്‍ക്കിടെക്റ്റ് നിമിഷ ഹക്കീം, കണ്‍വീനര്‍ (പിആര്‍) കീര്‍ത്തി സുവര്‍ണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img