Saturday, June 21, 2025

സിസ്റ്റര്‍ ലൂസി കളപ്പുര കോണ്‍വെന്റില്‍ സത്യഗ്രഹം തുടങ്ങി

Must Read

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ് സി സി കോണ്‍വെന്റില്‍ സത്യഗ്രഹ സമരം തുടങ്ങി. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളില്‍ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന് ലൂസി കളപ്പുര സമരം നടത്തുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മഠത്തില്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം.

മഠം അധികൃതര്‍ ഭക്ഷണം നിഷേധിക്കുകയാണെന്നും പ്രാര്‍ഥനാ മുറി, തേപ്പുപെട്ടി, ഫ്രിഡ്ജ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്കുകയാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു. അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതര്‍ ഉപദ്രവിക്കുകയാണെന്നും അധികൃതരോ മറ്റ് കന്യാസ്ത്രീകളോ നാലു വര്‍ഷമായി തന്നോട് സംസാരിക്കുന്നില്ലെന്നും മാനസികമായി പീഡിപ്പിച്ച് പുറത്താക്കാനാണ് ശ്രമമെന്നും അവര്‍ പറഞ്ഞു. കേസില്‍ തീര്‍പ്പാകുന്നതുവരെ മഠത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കും അവകാശപ്പെട്ടതാണെന്നായിരുന്നു കോടതി വിധി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img