Wednesday, June 18, 2025

മംഗളൂറുവിലും ഉടുപ്പിയിലും പൊലീസ് റെയ്ഡ് എട്ട് പിഎഫ്ഐ നേതാക്കള്‍ അറസ്റ്റില്‍

Must Read

സൂപ്പി വാണിമേല്‍

മംഗളൂരു: ദക്ഷിണ കന്നട,ഉടുപ്പി ജില്ലകളില്‍ ചൊവ്വാഴ്ച പൊലീസ് നടത്തിയ റെയ്ഡില്‍ എട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു.മംഗളൂറു മേഖലയില്‍ ഉള്ളാള്‍, മംഗളൂരു, തലപ്പാടി,സൂറത്ത്കല്‍ ഉടുപ്പിയില്‍ ഹൂദ്,ഗംഗോളി,ബൈന്തൂര്‍,ആദി ഉടുപ്പി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
മംഗളൂരുവില്‍ ഇസ്മാഈല്‍ എഞ്ചിനീയര്‍ ബജ്പെ, ശരീഫ് പാണ്ഡേശ്വരം, ഇഖ്ബാല്‍ കെട്ടിക്കല്‍, നൗഷാദ് സൂറത്ത്കല്‍ എന്നിവരാണ് അറസ്റ്റിലായത്.ഉടുപ്പിയില്‍ ഇല്ല്യാസ് ഹൂദ്, ആശിഖ് കൊട്ടേശ്വര്‍, റജബ് ഗംഗോളി, അഷ്റഫ് ആദി ഉടുപ്പി എന്നിവരും അറസ്റ്റിലായി.
ജനാധിപത്യ രീതിയിലും പ്രത്യക്ഷമായും പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകള്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുന്ന പൊലീസും അന്വേഷണ ഏജന്‍സികളും എന്തുകൊണ്ടാണ് ആര്‍.എസ്.എസിനെതിരെ നടപടി സ്വീകരിക്കാത്തതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാസ്‌കര്‍ പ്രസാദ് ആരാഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img