വാട്സാപ്പില്‍ പുതിയ രണ്ട് ഫീച്ചറുകള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമാക്കി മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട രണ്ട് ഫീച്ചറുകളാണ് പുറത്തിറക്കാനൊരുങ്ങുന്നത്.ഓഡിയോ വീഡിയോ കോളുകളിലേയ്ക്ക് ഉപഭോക്താവിന് എളുപ്പത്തില്‍ കയറാനാവുന്ന കോള്‍ ലിങ്ക്സ് ആണ് ഒരു ഫീച്ചര്‍.ഗ്രൂപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് എളുപ്പത്തില്‍ കയറാനായി ലിങ്കുകള്‍ പങ്ക് വെക്കാമെന്നതാണ് കോള്‍ ലിങ്കിന്റെ പ്രത്യേകത.
വീഡിയോ കോളുമായി ബന്ധപ്പെട്ടുള്ളതാണ് അടുത്ത ഫീച്ചര്‍.വാട്സാപ്പില്‍ ഇതുവരെ എട്ടുപേര്‍ക്ക് മാത്രാമേ ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനാകുമായിരുന്നുള്ളു.പുതിയ ഫീച്ചര്‍ വരുന്നതോടെ 32 പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യാനാകുമെന്ന് മെറ്റ വക്താക്കള്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഈ രണ്ടു ഫീച്ചറുകളും അടുത്തയാഴ്ചയോടെ ലഭ്യമാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.