കോഴിക്കോട്: ലഹരി മുക്ത ക്യാമ്പയിന്റെ ഭാഗമായി വടകര നഗരസഭ നടപ്പാക്കുന്ന പരിച പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന് ലോഗോ നല്‍കിക്കൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേര്‍സണ്‍ കെ.കെ വനജ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.വിജയി സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി സജീവ് കുമാര്‍, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമന്, ആസൂത്രണ സമിതി അംഗം കെ.സി പവിത്ര, നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.