Saturday, June 21, 2025

തോണി മറിഞ്ഞ് അപകടം; രണ്ട് മരണം

Must Read

കണ്ണൂര്‍/കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ തോണി മറിഞ്ഞുണ്ടായ വ്യത്യസ്ഥ അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് യുവാക്കള്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. കോഴിക്കോട് പുറക്കാട് അകലാപ്പുഴയില്‍ ഇന്നലെയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായത്. കൊയിലാണ്ടി മുചുകുന്ന് സ്വദേശി അഫ്‌സാനാണ് (21) മരിച്ചത്. നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് വൈകീട്ട് അഞ്ച് മണിയോടെ ഫൈബര്‍ വള്ളത്തില്‍ പുഴയില്‍ ഇറങ്ങുകയായിരുന്നു. തോണി മറിഞ്ഞതോടെ മൂന്ന് പേരെ സമീപത്ത് ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. നങ്ങ്യാര്‍കണ്ടി നിവേദ് (22), ഷബ്‌നത്തില്‍ ഷഹീര്‍ (19), പുതിയോട്ടില്‍ നിയാസ് (29) എന്നിവരെയാണ് രക്ഷിച്ചത്. അഗ്‌നി രക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നതിനിടെ രാത്രി എട്ട് മണിയോടെയാണ് അഫ്‌സാന്റെ മൃതദേഹം കിട്ടിയത്.
അഫ്‌സാനും സുഹൃത്തുക്കളും സഞ്ചരിച്ച ഫൈബര്‍ തോണി ചെളിയില്‍ പുതഞ്ഞപ്പോള്‍ തോണിയുടെ കയര്‍ വലിക്കാനായി അഫ്‌നാസ് വെള്ളത്തിലേക്കിറങ്ങിയിരുന്നു. ഈ സമയം മറ്റു മൂന്നുപേരും തോണിയിലിരിക്കുകയായിരുന്നു. പെട്ടെന്ന് തോണി മുന്നോട്ടുനീങ്ങി മറിഞ്ഞു. മൂന്ന് പേര്‍ നീന്തി കരയ്‌ക്കെത്തിയപ്പോഴാണ് അഫ്‌നാസ് കൂടെയില്ല എന്നറിയുന്നത്.
കണ്ണൂര്‍ പുല്ലൂപ്പിക്കടവിലാണ് ഇന്ന് അപകടമുണ്ടായത്. പുല്ലൂപ്പി സ്വദേശി കൊളപ്പാല്‍ വീട്ടില്‍ റമീസ് ആണ് മരിച്ചത്. റമീസിനൊപ്പമുണ്ടായിരുന്ന അത്താഴകുന്ന് സ്വദേശി സഹദ്, അസറുദ്ധീന്‍ എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. പുല്ലൂപ്പിക്കടവിന് സമീപമാണ് റമീസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img