Thursday, June 19, 2025

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും റെയ്ഡ്

Must Read

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇന്നും പോലീസ് റെയ്ഡ്.
അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തെന്ന് സംശയിക്കുന്ന സംഘടനയുടെ പ്രാദേശിക നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായായിരുന്നു പരിശോധന. കൂത്തുപറമ്പ് എസിപി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

പാലോട്ടുപള്ളി, നടുവനാട് , പത്തൊന്‍പതാം മൈല്‍ എന്നിവിടങ്ങളിലെ കടകളിലും വീടുകളിലുമാണ് പ്രധാനമായും പരിശോധന നടന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന അക്രമ സംഭവത്തില്‍ അറസ്റ്റിലായ നടുവനാട് സ്വദേശി സഹദ് ജോലി ചെയ്തിരുന്ന പാലോട്ട്പള്ളിയിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ പരിശോധന നടത്തി.

ഇന്നലെ ജില്ലയില്‍ പോലീസ് വ്യാപകമായി റൈഡ് നടത്തിയിരുന്നു . 14 സ്വകാര്യ സ്ഥാപനങ്ങളില്‍ ആണ് ഇന്നലെ പരിശോധന നടത്തിയത്. ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img