കൊല്ലം: ഗുജറാത്തില്‍ വച്ച് നടക്കുന്ന 36മത് നാഷണല്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള കേരള റഗ്ബി വനിത ടീമിന് തിങ്കളാഴ്ച കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ യാത്ര അയപ്പ് നല്കി. കൊല്ലം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എക്സ് ഏണസറ്റ്,കൊല്ലം ജില്ല ഒളിമ്പിക് അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് ഡോക്ടര്‍ കെ രാമഭദ്രന്,സംസ്ഥാന റഗ്ബി അസോസിയേഷന് സെക്രട്ടറി ആര് ജയകൃഷ്ണന്, ട്രഷറര്‍ സലിം കെ.ഇടശ്ശേരി എന്നിവര്‍ പങ്കെടുത്തു. 12 പേരടങ്ങുന്ന ടീമിനെ തിരുവനന്തപുരം സ്വദേശിനി രേഷ്മ എസ് ആണ് നയിക്കുന്നത്. ടീമിന്റെ മുഖ്യ പരിശീലകന് ജോര്‍ജ് ആരോഗ്യവും സഹ പരിശീലകന് വിനായക് ഹരിരാജ്, മാനേജര്‍ നീതു.എസ് എന്നിവര്‍ ടീമിനെ അനുഗമിക്കുന്നുണ്ട്.
സെപ്തംബര്‍ 28 മുതല്‍ 30 വരെ ഗുജറാത്തിലെ അഹമദാബാദ് ട്രാന്‍സ് സ്റ്റേഡിയം ഫുട്ബോള്‍ ഗ്രൗണ്ടില്‍ വെച്ചാണ് റഗ്ബി മത്സരങ്ങള്‍ നടക്കുക. ഏഴ് വര്‍ഷങ്ങള്‍ മുന്‍പ് കേരളത്തില്‍ 35 മത് നാഷണല്‍ ഗെയിംസ് നന്നപ്പോള്‍ കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ വച്ച് കേരള റഗ്ബി വനിതാ ടീം വെങ്കല മെഡല്‍ നേടുകയുണ്ടായി. ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ 25 വരെ 33 ദിവസത്തെ കേരള ടീമിന്റെ പരിശീലനം കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ വച്ച് തന്നെയാണ് നടന്നത്.