Friday, June 20, 2025

സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയും തള്ളി

Must Read

കോഴിക്കോട്: മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളും സി.പി.എം പ്രവര്‍ത്തകരുമായ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതിയും തള്ളി. നേരത്തെ മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ പ്രതികള്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ. അരുണ്‍, മേഖലാ സെക്രട്ടറി എം.കെ അഷിന്‍, സി.പി.എം ലോ്ക്കല്‍ കമ്മിറ്റി അംഗം കെ. രാജേഷ്, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് മുഹമ്മദ് ഷബീര്‍, മഠത്തില്‍ സജിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

പ്രതികള്‍ നിയമം പാലിക്കുന്നതിന് പകരം നിയമം കൈയിലെടുത്തത് അംഗീകരിക്കാനാവില്ലെന്ന് സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ ഉത്തരവില്‍ പറഞ്ഞു. ആശുപത്രിയിലെ പൊതു പെരുമാറ്റച്ചട്ടം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കോടതി നിരീക്ഷിച്ചു. ഡോക്ടറെ കാണാനാണെങ്കില്‍ എല്ലാവരെയും പോലെ ഒ.പി ടിക്കറ്റ് എടുത്ത് എത്തുകയാണ് വേണ്ടത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. അതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, കേസന്വേഷണം ക്രൈബ്രാഞ്ചിന് വിടണമെന്നാവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img