Friday, June 20, 2025

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Must Read

കാസര്‍കോട്: പടന്നക്കാട് നമ്പ്യാര്‍ക്കല്‍ അണക്കെട്ടിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, പശ്ചിമബംഗാള്‍ സ്വദേശി രാജ് റോയി (അപ്പു) (22)വിനെയെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായിരുന്നത്.അണക്കെട്ടിന്റെ സമീപത്ത് നിന്നുമാണ് ഉച്ചയോടെ അപ്പുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ആഴ്ച മുമ്പാണ് രാജ്റോയി സഹോദരനൊപ്പം കാഞ്ഞങ്ങാട്ട് എത്തിയത്. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്.കുട്ടുകാരൊത്ത് പുഴയുടെ പടിഞ്ഞാറ് ഭാഗത്തുനിന്ന് നീന്തുകയായിരുന്നു. ഇതിനിടയില്‍ അണക്കെട്ടിന്റെ ഷട്ടറില്‍ ഉയര്‍ത്തിയ സ്ഥലത്തെ നീരൊഴുക്കു കൂടിയ ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു.

കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും രാത്രിവരെ കണ്ടെത്താനായിരുന്നില്ല,

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img