Thursday, June 19, 2025

ഗവേഷണ രംഗത്ത് കൂടുതല്‍ പദ്ധതികളുമായി ഗ്രെയ്സ്

Must Read


തേഞ്ഞിപ്പലം: പഠന ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. സി. എച്ച്. മുഹമ്മദ് കോയ ചെയറില്‍ ചേര്‍ന്ന യോഗത്തില്‍ എ. പി. ഇബ്രാഹിം മുഹമ്മദ് അധ്യക്ഷത വഹിച്ചു.
പുതിയ 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ഉന്നത വിദ്യാഭ്യാസം, ചരിത്ര ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ ശില്പശാലകള്‍ക്ക് യോഗം രൂപം നല്കി. പ്രവാസികളുടെ മക്കള്‍ക്ക് അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കും. പ്രവാസി കുടുംബങ്ങള്‍ക്ക് വേണ്ടി ലൈഫ് സ്‌കില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
പി. എ. റഷീദ് ഉദ്ഘാടനം ചെയ്തു. സൗദി കെഎംസിസി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, അബൂബക്കര്‍ അരിമ്പ്ര, സിദ്ദീഖ് താനൂര്‍, പി. ടി. മുഹമ്മദ് തലപ്പാറ, പി. എം. മുനീബ് ഹസ്സന്‍, ബഷീര്‍ കൂട്ടായി, ജാഫര്‍ ജുബൈല്‍, മുസ്തഫ കമാല്‍, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, ബഷീര്‍ മുന്നിയൂര്‍, ഖാദര്‍ പാലാഴി,  ടി. മുജീബ് റഹ്മാന്‍, ടി. റിയാസ് മോന്‍, ഹനീഫ മുന്നിയൂര്‍, ആലിക്കുട്ടി, ഹുസൈന്‍ ബാവ, ബഷീര്‍ ഇരുമ്പുഴി, ഷാഫി ഹാജി ഓമച്ചപ്പുഴ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img