Thursday, June 19, 2025

86 വയസില്‍ ഖുര്‍ആന്‍ ആശയങ്ങളെ കാവ്യഭാഷയില്‍ അടയാളപ്പെടുത്തി ഹസ്സന്‍ മാസ്റ്റര്‍

Must Read

ഷാര്‍ജാ: വിശുദ്ധ ഖുര്‍ആനിലെ ആശയങ്ങള്‍ കാവ്യരൂപത്തില്‍ അടയാളപ്പെടുത്തി പുസ്തകമാക്കുകയെന്ന സാഹസിക യത്നം പൂര്‍ത്തിയാക്കി ഒരു വയോധികന്‍. 86 വയസില്‍ ഈ ഉദ്യമം പൂര്‍ത്തികരിച്ചു ഇത്തവണത്തെ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ എത്തിയിരിക്കുകയാണ് താനകണ്ടി ഹസ്സന്‍ മാസ്റ്റര്‍. ഇദ്ദേഹം എഴുതിയ ‘വിശുദ്ധ ഖുര്‍ആന്‍ ആശയ -ആസ്വാദനം’  എന്ന കാവ്യസമാഹാരം കഴിഞ്ഞ ദിവസം പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യപ്പെട്ടു. മേളയില്‍ പ്രകാശനം  ചെയ്യപ്പെട്ട പുസ്തക- രചയിതാകളില്‍  ഏറ്റവും പ്രായംകൂടിയ ഇന്ത്യന്‍ കവി കൂടിയാണ് കോഴിക്കോട് പുന്നശ്ശേരി സ്വദേശിയായ താനക്കണ്ടി ഹസ്സന്‍ മാസ്റ്റര്‍.
ഖുര്‍ആനിലെ ആശയങ്ങളെ ലളിതവും സരളവുമായ ശൈലിയില്‍ രചിച്ചിട്ടുള്ള ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍ ആശയ – ആസ്വാദനം. ഏതു സൗഹൃദയനേയും ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ് ഈ  പദ്യരൂപം. ഖുര്‍ആനിലെ ഒന്നാം അധ്യായമായ ‘അല്‍ -ഫാത്തിഹ, ഒപ്പം യാസീന്‍.’ അമ്മ ജുസ്ഹ് ‘ മുഴുവന്‍ അധ്യായങ്ങളുടെ  ആശയങ്ങളും ഇതില്‍ അടയാളപ്പെടുത്തിട്ടുണ്ട് ഹസ്സന്‍ മാസ്റ്ററുടെ  മൂന്നാമത്തെ പുസ്തകമാണിത്. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍. വചനം  ബുക്‌സ് പ്രസിദ്ധീകരിച്ച മുല്ലമൊട്ടുകള്‍, പി സി പാലത്ത് നിന്ന് പുന്നശ്ശേരി യിലേക്ക് എന്നീ കാവ്യവിഷ്‌കാരങ്ങളാണ് ആദ്യ പുസ്തകങ്ങള്‍.
നെടിയനാട് എ.യു. പി സ്‌കൂളിന്റെ പ്രധാന അധ്യാപകന്‍ ആയിരുന്നു ഇദ്ദേഹം. പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ പരേതന്‍ ടി കുഞ്ഞബ്ദുള്ള ഹാജിയുടെ ജ്യേഷ്ഠസഹോദരനാണ്. അദ്ദേഹത്തിന്റെ മക്കളായ സഹീര്‍ കെ പി, ഹാരിസ് എന്നിവരുടെ ശ്രമഫലമായാണ് ഇദ്ദേഹം പ്രകാശനത്തിന് കേരളത്തില്‍ നിന്ന് ഷാര്‍ജയില്‍ എത്തിയത്.


റൈറ്റേ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ കവിതാസമാഹാരം-  ഷാര്‍ജാ ബുക്ക് അതോറിറ്റി എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് മോഹന്‍കുമാറിന് നല്‍കി
പ്രഫ. ഹാഫിസ് മുഹമ്മദ് പ്രകാശനം നിര്‍വഹിച്ചു .ആദ്യപ്രതി കെ വി ഷംസുദ്ദീന്‍,ഷംസുദ്ദീന്‍ നെല്ലറക്ക് നല്‍കി .ബ്രോണെറ്റ് ഗ്രൂപ്പ് എം ഡി സഹീര്‍ കെ പി, ചെയര്‍മാന്‍ ഹാരിസ് കെ പി, ഹുസൈന്‍,ലിപി അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബഷീര്‍ തിക്കോടി അവതാരകനായി. ഹസ്സന്‍ മാസ്റ്റര്‍ രചിച്ച കവിത ബന്ന സദസ്സില്‍ ആലപിക്കുകയും ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img