കോഴിക്കോട്: ബധിരരുടെ 65-ാമത് അന്തര്‍ദേശീയ വാരാചരണത്തോടനുബന്ധിച്ച് കോഴിക്കോട് സി.ആര്.സി, ജില്ലാ അസോസിയേഷന് ഓഫ് ഡെഫുമായി സഹകരിച്ച്, കേള്‍വി പരിമിതി ഉള്ളവര്‍ക്കായി അടിസ്ഥാന ജീവന് രക്ഷയില്‍ ട്രെയിനിങ്ങ് സംഘടിപ്പിച്ചു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കോഴിക്കോട് ശാഖയുടെയും ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റിന്റെയും സഹകരണത്തോടെ ആയിരുന്നു മാനിക്വിന് ഉപയോഗിച്ച് ആഗ്യഭാഷാ വ്യാഖ്യാനകരുടെ സഹകരണത്തോടെ അടിസ്ഥാന ജീവന് രക്ഷയിലുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. സി.ആര്.സി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി
കൗണ്‍സിലര്‍ ഡോ. പിന്.എന്‍.അജിത ഉദ്ഘാടനം ചെയ്തു.
ഐ.എം.എ കോഴിക്കോട് ശാഖാ പ്രസിഡന്റ് ഡോ.വേണുഗോപാലന്‍ മുഖ്യാതിഥിയായിരുന്നു. സി.ആര്.സി ഡയറക്ടര്‍ ഡോ. കെ.എന്‍ റോഷന് ബിജ്ലി അധ്യക്ഷനായി. ഡോ. ജിനി ചന്ദ്രന് പ്രസംഗിച്ചു.
സ്പീച്ച് & ഹിയറിംഗ് വിഭാഗം മേധാവി ഹസ്സന് പി. സി സ്വാഗതവും ലക്ഷ്മി ദേവി നന്ദിയും പറഞ്ഞു.