കൊല്ലം:ഭര്‍ത്താവ് വിദേശത്ത് നിന്നു നാട്ടില്‍ എത്തിയപ്പോള്‍ ഭാര്യ തൂങ്ങി മരിച്ച നിലയില്‍. അക്കോണം പ്ലാവിള പുത്തന്‍ വീട്ടില്‍ കിഷോറിന്റെ ഭാര്യ ലക്ഷ്മി എം.പിള്ള (25)യെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ജിനീയറിങ് ബിരുദധാരിയാണ്. അടൂര്‍ പഴകുളം വൈഷ്ണവത്തില്‍ പരേതനായ മോഹനന്റെയും രമയുടെയും മകളാണ്. ഇന്നലെ രാവിലെ 11നാണ് കിഷോര്‍ കുവൈത്തില്‍ നിന്നു നാട്ടില്‍ എത്തിയത്. വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. വാതില്‍ തുറക്കുന്നില്ല എന്ന് അറിയിച്ചു കിഷോര്‍ ലക്ഷ്മിയുടെ അമ്മയെ വിളിച്ചു വരുത്തി.
അമ്മ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നീട് വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ലക്ഷ്മി മരിച്ച നിലയില്‍ ആയിരുന്നു. ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഒരു മാസം കഴിഞ്ഞപ്പോള്‍ കിഷോര്‍ അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങി. അടൂരില്‍ വീട്ടിലായിരുന്ന ലക്ഷ്മി, കിഷോര്‍ വരുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.മൃതദേഹം ചടയമംഗലം പൊലീസ് എത്തി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.