Saturday, June 21, 2025

കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ‘PayCM’ ക്യു.ആര്‍.കോഡ് പോസ്റ്ററുമായി കോണ്‍ഗ്രസ്

Must Read

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘PayCM’ പോസ്റ്റര്‍ പ്രചാരണവുമായി കോണ്‍ഗ്രസ്. ബൊമ്മെയുടെ ചിത്രത്തോടൊപ്പം ക്യൂ.ആര്‍. കോഡ് കൂടി ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.

ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താന്‍ ’40 percent Sarkara’ എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ ഉയര്‍ന്ന 40 ശതമാനം കമ്മിഷന്‍ വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസ് ആരംഭിച്ച ക്യാമ്പയിനാണ് ’40 percent Sarkara’. ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ രേഖപ്പെടുത്താനുള്ള സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ പ്രവൃത്തികളില്‍ തുകയുടെ 40 ശതമാനം കമ്മിഷന്‍ മന്ത്രിമാര്‍ക്കും എം.എല്‍.എ. മാര്‍ക്കും നല്‍കേണ്ടിവരുന്നുവെന്ന കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ (കെ.എസ്.സി.എ.) ആരോപണം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. കരാറുകാര്‍ 40 ശതമാനം കമ്മിഷന്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന കെ.എസ്.സി.എ. പ്രസിഡന്റ് ഡി. കെംബണ്ണയുടെ പരാതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സര്‍ക്കാരിനെതിരെ ക്യാമ്പയിനുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img