Sunday, June 22, 2025

പൈനാപ്പിള്‍ ഇലകളില്‍ നിന്നും ഡിസ്‌പോസിബിള്‍ ഗ്ലാസും പാത്രവും ഉടന്‍

Must Read

മൂവാറ്റുപുഴ : പൈനാപ്പിളിന്റെ ഇലയില്‍ നിന്ന് ഡിസ്‌പോസിബിള്‍ ഗ്ലാസും പാത്രവും ഉത്പാദിപ്പിക്കാമെന്ന് ആവോലി പഞ്ചായത്തിലെ നടുക്കര- വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി. മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിലെ ഏക പൊതുമേഖല സ്ഥാപനമായ ഈ കമ്പനി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

കര്‍ഷകര്‍ ഉപയോഗ ശൂന്യമായി ഉപേക്ഷിക്കുന്ന കൈതപ്പോളയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന നാരുകളുപയോഗിച്ചാണ് പാത്രങ്ങളും ഗ്ലാസുകളും നിര്‍മ്മിക്കുന്നത്.ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി വികസിപ്പിച്ച സാങ്കേതിക വിദ്യയിലൂടെയാണ് ഇതിന്റെ നിര്‍മ്മാണമെന്ന് കമ്പനി മാനേജിങ് ഡയറക്റ്റര്‍ എല്‍. ഷിബുകുമാര്‍ പറഞ്ഞു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള 2 കോടി 55 ലക്ഷം രൂപ മൂലധനം മുടക്കിയാണ് പദ്ധതി ആരംഭിക്കുന്നത്.

പൈനാപ്പിള്‍ ഇലകളുടെ നാരുകള്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ സാധ്യതകള്‍ ഏറെക്കാലമായി കര്‍ഷകര്‍ അന്വേഷിച്ചുകൊണ്ടിരിക്കെയാണ് പുതിയ നീക്കം. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പൈനാപ്പിള്‍ ഇലയുടെ നാരുകൊണ്ടുണ്ടാക്കിയ വസ്ത്രം ധരിക്കുന്നത് അടുത്തിടെവാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img