ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഇന്‍സ്റ്റാഗ്രാം.കോടിക്കണക്കിന് യുസര്മാരുള്ള ഇന്‍സ്റ്റ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 38 ലക്ഷം രൂപ സമ്മാനമായി നല്‍കിയിരിക്കുകയാണ്.
ഇന്‍സ്റ്റ യൂസര്‍മാരെ കാര്യമായി ബാധിക്കുന്ന സുരക്ഷാ പിഴവിനെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ജയ്പൂര്‍ സ്വദേശി നീരജ് ശര്‍മയ്ക്കാണ് ഇന്‍സ്റ്റ വമ്പിച്ച പാരിതോഷികം നല്‍കിയത്.
ലോഗിന്‍ ചെയ്യാതെ തന്നെ ഏത് അക്കൗണ്ടില്‍ നിന്നും ഇന്‍സ്റ്റഗ്രാം റീലിന്റെ തമ്പ്നെയിലില്‍ മാറ്റം വരുത്താന്‍ കഴിയും എന്നായിരുന്നു നീരജ് ഇന്‍സ്റ്റയില്‍ കണ്ടെത്തിയ ബഗ്.അക്കൗണ്ട് ഉടമയുടെ പാസ്വേര്ഡ് എത്ര ശക്തമാണെങ്കിലും മീഡിയ ഐഡിയുടെ മാത്രം സഹായത്തോടെ അതില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് നീരജ് പറയുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തന്റെ ഇന്‍സറ്റ അക്കൗണ്ടില്‍ നീരജ് പന്തികേട് ശ്രദ്ധിക്കാന്‍ തുടങ്ങിയത്.ഒരുപാട് നാളത്തെ നിരീക്ഷണത്തിനു ശേഷം ജനുവരി 31 ന് ആ ബഗ് നീരജ് കണ്ടെത്തി ഫേസ്ബുക്കിന് റിപ്പോര്‍ട്ട് അയച്ചു കൊടുത്തു.പിഴവ് തെളിയിക്കുന്നതിനുള്ള ഡെമോ അയച്ചുകൊടുക്കാനായിരുന്നു ഫേസ് ബുക്ക് ആവശ്യപ്പെട്ടത്.ഒരു തമ്പ് നെയിലില്‍ മാറ്റം വരുത്തി നീരജ് അത് ഫേസ്ബുക്കിന് തളിയിച്ചു കൊടുത്തു.
പിന്നീട്, മേയ് മാസത്തില്‍ ഫേസ്ബുക്കില്‍ നിന്ന് നീരജിന് പിഴവ് അംഗീകരിച്ചു കൊണ്ടുള്ള ഇ-മെയില്‍ വന്നു.ഒപ്പം 45,000ഡോളര്‍ (35 ലക്ഷം രൂപ)പാരിതോഷികവും പ്രഖ്യാപിച്ചു.പാരിതോഷികം കൈയ്യിലെത്താന്‍ നാല് മാസമെടുത്തിന് ഫേസ്ബുക്ക് നീരജിന് 4500 ഡോളര്‍(3 ലക്ഷം രൂപ)ബോണസും നല്‍കിയെന്ന് നീരജ് പറയുന്നു.