Thursday, June 19, 2025

ലിഫ്റ്റില്‍ കുടുങ്ങിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി

Must Read

കോഴിക്കോട് : അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. പാളയം കല്ലായ് റോഡ് യുമുന ആര്‍ക്കേഡില്‍ ഇന്ന് വൈകുന്നേരം 5.45 നായിരുന്നു സംഭവം. ഗ്രൗണ്ട് ഫ്‌ലോറിലെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്‍ എ പ്രജീഷാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. മുകള്‍ നിലയിലെ ബാത്ത് റൂമിലേക്ക് പോകുകയായിരുന്നു. കറന്റ് പോയതാണെന്ന് കരുതി , ലിഫ്റ്റ് പകുതിയിലെത്തി നിശ്ചലമായി. കുറച്ച് നേരം, ശബ്ദം ഉണ്ടാക്കിയെങ്കിലും ആരും കേള്‍ക്കാതെയായി – പ്രജീഷ് പറയുന്നു തുടര്‍ന്ന് അത് വഴി ലിഫ്റ്റ് കയറാനെത്തിയവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബീച്ച് ഫയര്‍ ആന്റ് റസ്‌ക്യൂ സംഘം എത്തി 10 മിനിറ്റിനകം രക്ഷപ്പെടുത്തുകയായിരുന്നു.

പഴയ മോഡല്‍ ലിഫ്റ്റായതിനാല്‍ ഇവിടുത്തെ ലിഫ്റ്റ് എഞ്ചിന്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലന്ന് കടക്കാര്‍ പറയുന്നു. കസബ പോലീസ് സ്ഥലത്ത് എത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img