Sunday, June 22, 2025

അമരീന്ദര്‍ സിങ് ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി

Must Read

ന്യൂഡല്‍ഹി: പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നതിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയെ കണ്ടു. ന്യൂഡല്‍ഹിയിലെത്തിയ അദ്ദേഹം ലയനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുടെ ബിജെപി പ്രവേശനം സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുന്നോട്ടുള്ള കുതിപ്പില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നതായി ജെ പി നദ്ദ പറഞ്ഞു.
കോണ്‍ഗ്രസ്സ് രാജ്യത്ത് അപ്രത്യക്ഷമായെന്നും ആദര്‍ശം നഷ്ടപ്പെട്ട് ജീവനില്ലാത്ത പാര്‍ട്ടിയായെന്നും അമരീന്ദര്‍ വ്യക്തമാക്കി. തന്നെ യാതൊരു കാരണവും കൂടാതെയാണ് കോണ്‍ഗ്രസ്സ് പുറത്താക്കിയത്. ഇതിന് തിരിച്ചടി നല്‍കാതെ തനിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img