Sunday, June 22, 2025

പോലീസ് വീണ്ടും വേട്ട തുടങ്ങിയെന്ന് പോപുലര്‍ ഫ്രണ്ട്

Must Read

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തിന്റെ വിജയത്തില്‍ വിറളിപൂണ്ട ഇടതുപക്ഷ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വീണ്ടും വേട്ടയാടാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആരോപിച്ചു. ആലപ്പുഴ സമ്മേളനത്തിന് ശേഷം ഉണ്ടായത് പോലുള്ള പോലീസ് ഭീകരതക്ക് ഇത്തവണ പാലക്കാട് ജില്ലയില്‍ നിന്നാണ് തുടക്കം കുറിച്ചിരിക്കുന്നത്. ക്രിമിനല്‍ കേസ് പ്രതിയായ ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ ഉടനീളം വ്യാപകമായ പോലീസ് വേട്ടയാണ് ഉണ്ടായിട്ടുള്ളത്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ആര്‍എസ്എസിന് വേണ്ടി തടസ്സപ്പെടുത്താന്‍ പോലീസ് നിരന്തരമായ ശ്രമങ്ങളാണ് നടത്തിയത്.
പക്ഷെ അതിനെയെല്ലാം മറികടന്നാണ് പാലക്കാട് ജില്ലയില്‍ നിന്നും ആയിരങ്ങള്‍ കോഴിക്കോട് സമ്മേളനത്തിലേക്ക് എത്തിയത്. ഇത് ആര്‍എസ്എസിനെയും സിപിഎമ്മിനേയും ഒരുപോലെ അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. അതിന്റെ ഭാഗമാണ് പാലക്കാട് കേസിന്റെ പേരില്‍ പലതവണ ചോദ്യം ചെയ്ത് ദുരൂഹമായി ഒന്നും കണ്ടെത്താതിരുന്ന ആളെ ഭീകരത സൃഷ്ടിച്ച് കസ്റ്റഡിയില്‍ എടുത്തത്.
ഇതിനെതിരെ ജനാധിപത്യ സമൂഹം ഒന്നടങ്കം പ്രതികരിക്കണം. കസ്റ്റഡിയില്‍ എടുത്ത പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തൊട്ടിന്‍കരയെ ഉടന്‍ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img