തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിര്‍ണായക വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ചീഫ് സെക്രട്ടറി രാജ് ഭവനിലെത്തിയത് ചര്‍ച്ചയായി. ലഹരി വിരുദ്ധപ്രചരണ പരിപാടിക്ക് ഗവര്‍ണറെ ക്ഷണിക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും അനുനയനീക്കമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇതില്‍ വിശദീകരണവും നല്‍കി.
ചീഫ് സെക്രട്ടറിയുടെ സന്ദര്‍ശനവും വ്യക്തിപരമാണ്. മകളുടെ വിവാഹം ക്ഷണിക്കാനാണ് അദ്ദേഹം വന്നതെന്നും ഗവര്‍ണര്‍ അറിയിച്ചു.
സര്‍ക്കാരുമായും മുഖ്യമന്ത്രിയുമായി തുറന്ന പോരു തുടരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ ഇന്നു രാവിലെ 11.45നാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. ഗവര്‍ണര്‍മാര്‍ വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തില്‍ മാത്രമല്ല, രാജ്യത്തു തന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയാണു ഗവര്‍ണര്‍ തുടര്‍ന്നുവന്നത്. വാര്‍ത്താ സമ്മേളനം വിളിച്ചതോടെ അദ്ദേഹം കടുത്ത നടപടികളിലേക്കു നീങ്ങുന്നു എന്ന്് അഭ്യൂഹം പരന്നിരുന്നു.