തിരുവനന്തപുരം: അസാധാരണ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവര്‍ണര്‍ കെ ടി ജലീലിനെയും ഇ പി ജയരാജനേയും സജി ചെറിയാനെയും വിമര്‍ശിച്ചു. ഒരു എം എല്‍ എ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തു എന്നാണ് ജലിലീന്റെ ആസാദി കാശ്മീര്‍ പരമാര്‍ശത്തെ ഉദ്ദേശിച്ച് ഗവര്‍ണര്‍ പ്രതികരിച്ചത്. പാകിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുന്ന എം എല്‍ എ എന്നും ജലീലിനെ ഉന്നംവച്ച് അദ്ദേഹം പറഞ്ഞു. ഇ പി ജയരാജന്റെ വിമാനയാത്രാ വിലക്കിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഭരണഘടനയെ വിമര്‍ശിക്കുന്ന മന്ത്രിയുണ്ടായിരുന്നു എന്നാണ് സജി ചെറിയാനെക്കുറിച്ച് ഗവര്‍ണര്‍ സൂചിപ്പിച്ചത്.
വിമാനത്തില്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ വിലക്ക് നേരിട്ടയാളാണ് ഇ.പി ജയരാജന്‍. സിപിഎം പരിശീലന ക്യാംപില്‍ നിന്ന് ലഭിക്കുന്നതാണ് ഈ രീതി. വിമാനത്തില്‍ ആക്രമണം നടത്തുന്നവര്‍ വേദിയില്‍ തന്നെയും ആക്രമിച്ചതില്‍ അതിശയമില്ല. കണ്ണൂരില്‍ എത്ര ജീവനാണ് പൊലിഞ്ഞത്. കേരളത്തിലെ സര്‍വകലാശാല ക്യാംപസുകളില്‍ എത്ര ചെറുപ്പക്കാരുടെജീവനാണ് പൊലിഞ്ഞത് ഗവര്‍ണര്‍ ചോദിക്കുന്നുസര്‍ക്കാരിന് പ്രധാനം വികസനമല്ല. രാഷ്ട്രീയമായി വിയോജിക്കുന്നവരെ നിശബ്ദരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ കണ്ടതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ആര്‍.എസ്.എസ് നിരോധിത സംഘടനയല്ലെന്നും 1986 മുതലുള്ള ബന്ധമാണ് തനിക്കുള്ളതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.