Thursday, June 19, 2025

റോഡിലെ കുഴിയില്‍ വീണ് എത്രപേര്‍ മരിച്ചു?; അറിയില്ലെന്ന് മന്ത്രി റിയാസ്

Must Read

തിരുവനന്തപുരം:സംസ്ഥാനത്തെ റോഡിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരണമടഞ്ഞെന്നും എത്ര യാത്രക്കാര്‍ക്ക് പരുക്ക് പറ്റിയെന്നും ഉള്ള വിവരം തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഈ വിവരം പൊതുമരാമത്ത് വകുപ്പില്‍ ലഭ്യമല്ലെന്ന് മന്ത്രി റിയാസ് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി.

2016-22 കാലയളവില്‍ റോഡിലെ കുഴികളില്‍ വീണ് എത്ര യാത്രക്കാര്‍ മരണമടഞ്ഞു, എത്ര യാത്രക്കാര്‍ക്ക് പരുക്കുപറ്റി എന്ന് ഓഗസ്റ്റ് 30നു കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്ത് മന്ത്രി റിയാസിനോട് സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു.

റോഡിലെ കുഴികളില്‍ വീണ് അപകടം സംഭവിച്ചവര്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍നിന്ന് നഷ്ടപരിഹാരം കൊടുക്കാന്‍ വ്യവസ്ഥകളില്ല എന്നും ദേശീയപാത 183, 183എ, 966ബി, 766, 185 എന്നിവയുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img