കോഴിക്കോട്: ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന് കോഴിക്കോട് സിറ്റി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്കുന്ന ഹോം കെയര്‍ ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് കുറ്റിച്ചിറ മിശ്കാല്‍ പള്ളി കോമ്പൗണ്ടില്‍ നടന്ന ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ നിര്‍വ്വഹിച്ചു.
ഫൗണ്ടേഷന് ചെയര്മാന് എം.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.
വാഹനത്തിന്റെ രേഖകള്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ്
വി.രാധാകൃഷ്ണന് ഏറ്റുവാങ്ങി.
കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ എസ്.കെ.അബൂബക്കര്‍, പി.മുഹ്സിന, സി.എ.ഉമ്മര്‍കോയ,മിശ്കാല്‍ പള്ളി സെക്രട്ടറി എന്‍. ഉമ്മര്‍,ഇമാം ശഫീര്‍ മുച്ചുന്തി എന്നിവര്‍ സംസാരിച്ചു.
പ്രോഗ്രാം കണ്‍വീനര്‍ എം.വി.റംസി ഇസ്മായില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി എം.വി. റംസി ഇസ്മായില്‍ നന്ദിയും പറഞ്ഞു.