Saturday, June 21, 2025

കൊല്ലത്ത് തെരുവ് നായ കത്തിക്കരിഞ്ഞ നിലയില്‍ ; ചുട്ടുകൊന്നതെന്ന് സംശയം

Must Read

കൊല്ലം: കൊല്ലം പുള്ളിക്കടയില്‍ തെരുവുനായയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആളൊഴിഞ്ഞ പുരയിടത്തിലായിരുന്നു ജഡം കണ്ടത്. ജീവനോടെ കത്തിച്ചതെന്നാണ് സംശയം. കഴിഞ്ഞ ദിവസങ്ങളില്‍ കാലിലും വയറിലും മുറിവേറ്റ്, പുഴുവരിച്ച നിലയില്‍ നായയെ നാട്ടുകാര്‍ കണ്ടിരുന്നു. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ എറണാകുളം എരൂരില്‍ നായക്കളെ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് 5 തെരുവുനായകളെ വിഷം അകത്ത് ചെന്ന് ചത്ത നിലയില്‍ കണ്ടെത്തിയത്. നായകള്‍ക്ക് വിഷം നല്‍കി കൊന്നതാണോ എന്ന സംശയത്തിലാണ് പൊലീസ്. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജിയണല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img