കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.ബാപ്പു ഹാജിക്ക് ജന്മനാട്ടില് വ്യാപാരികള്‍ സ്വീകരണം നല്കി. കുന്ദമംഗലം ടാക്സി സ്റ്റാന്റ് പരിസരത്തു നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബാപ്പു ഹാജിയെ മുക്കം റോഡിലെ വ്യാപാര ഭവനിലേക്ക് ആനയിച്ചു. എം.കെ.രാഘവന് എം.പി. ഉദ്ഘടനം ചെയ്തു. യൂണിറ്റ് പ്രസിഡഡന്റും ജില്ലാ സെക്രട്ടറിയുമായ എം.ബാബുമോന് അധ്യക്ഷത വഹിച്ചു.
വ്യാപാര മേഖലക്ക് പുത്തന്‍ മാറ്റങ്ങള്‍നല്‍കി കേരളത്തില്‍ വര്‍ധിച്ചു വരുന്ന വന്‍കിട മാളുകള്‍ ചെറുകിട വ്യാപാരികള്‍ക്ക് ഭീഷണിയായി മാറാതിരിക്കാന്‍ വ്യാപാരികളും ചെറുകിട വ്യാപാരികളും സംയുക്തമായി വന്‍ മാളുകള്‍ ഓരോ പ്രദേശങ്ങളിലും ആരംഭിക്കാന്‍ പുതുതായി തിരെഞ്ഞെടുക്കപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ ശ്രമിക്കണമെന്നുന്ന്
എം.കെ. രാഘവന് ആവശ്യപ്പെട്ടു.
യൂണിറ്റ് ഭാരവാഹികള്‍ ബാപ്പു ഹാജിക്ക് കിരീടവും, പരിചയും വാളും സമ്മാനിച്ചു. വിവിധ സംഘടനകള്‍ ബാപ്പു ഹാജിയെ ഷാള്‍ അണിയിച്ചു.ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത്, പി കെ ബാപ്പു ഹാജി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കൂടാതെ സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി, ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്ക്കു ന്നുമ്മല്‍,വൈ:പ്രസിഡണ്ട് വി. അനില്‍കുമാര്‍ ,ബ്ലോക്ക്പഞ്ചായത്തംഗം എ അലവി, ഗ്രാമപഞ്ചായത്തംഗം കെ.കെ.സി.നൗഷാദ്, കുന്ദമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് എം. സി ബ്ഖത്തുള്ള , ഷാജി ചോലക്കല്‍ മീത്തല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പി.ജയശങ്കര്‍ സ്വാഗതവും എന്‍.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.വ്യാപാരി വ്യവസായ ഏകോപന സമിതി വൈസ് പ്രസിഡന്റ്മാരായ ടി സി സുമോദ്, എം.പി. മൂസ, സുനില്‍ കുമാര്‍ കണ്ണോറ, സെക്രെട്ടറിമാരായ പി.ടി. വി ഹാരിസ്, ഓ.പി.ഹസ്സന് കോയ, സജീവ് കിഴക്കയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.