ദുബൈ : കഴിഞ്ഞ 20 മാസത്തിനുള്ളില്‍ യാത്രക്കാരില്‍ നിന്ന് 1610 വ്യാജ യാത്രരേഖകള്‍ പിടിച്ചെടുത്തുവെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്( ദുബൈ എമിഗ്രേഷന്‍) മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി വെളിപ്പെടുത്തി.ജിഡിആര്‍എഫ്എയുടെ കീഴിലുള്ള ഡോക്യുമെന്റ് എക്സാമിനേഷന് സെന്ററിന്റെയും വിവിധ കൃത്രിമങ്ങള്‍ തിരിച്ചറിയാന്‍ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ്
വ്യാജ രേഖകള്‍ പിടിക്കൂടിയതെന്ന് അദ്ദേഹം അറിയിച്ചു
വ്യാജയാത്ര രേഖകള്‍ കണ്ടെത്തുകയെന്നതാണ് പാസ്പോര്‍ട്ട് ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലകളിലെന്ന്. പോയ വര്‍ഷം 761 ഉം , ഈ വര്‍ഷം ആഗസ്റ്റ് വരെ 849 വ്യാജ യാത്ര രേഖകളുമാണ് പിടികൂടിയതെന്ന് ലഫ്റ്റനന്റ് ജനറല്‍ പറഞ്ഞു. വ്യാജമാരെ അതിര്‍ത്തികളില്‍ തടയുന്നതിന് 1357 മുന്‍നിര ഉദ്യോഗസ്ഥരാണ് ദുബൈ വിമാനത്താളങ്ങളില്‍ സേവനം ചെയ്യുന്നത്.