Friday, June 20, 2025

നായ്ക്കളെ കൊല്ലരുത്; ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കി

Must Read

തിരുവനന്തപുരം: തെരുവുനായ പ്രശ്നത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് സര്‍ക്കുലര്‍ ഇറക്കി. ജനങ്ങള്‍ നായ്ക്കളെ കൊല്ലാതിരിക്കാന്‍ റസിഡന്‍സ് അസോസിയേഷന്‍ മുഖേന ബോധവത്കരണം നടത്തണമെന്നു സര്‍ക്കുലറില്‍ പറയുന്നു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് നിര്‍ദേശം.

നായകളെ കൊല്ലുന്നത് തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തണം. വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നതും കുറ്റകരമാണെന്നും ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

തെരുവുനായ്ക്കളെ ആക്രമങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ തെരുവുനായ്ക്കളെ കൊന്നുകളഞ്ഞെന്നു ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുന്നിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img