മംഗളൂരു:മൂഡബിദ്രി അശ്വതപുരയിൽ തനിച്ച് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആഭരണങ്ങളും പണവും കവർന്ന കേസിൽ മൂന്ന് പേരെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു.മൂഡബിദ്രി പൊലീസ് സ്റ്റേഷൻ പരിധിയിലെ ദിനേശ് പൂജാരി(36), സുകേഷ് പൂജാരി (32), ഹരീഷ് പൂജാരി (34) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 30നാണ് കമല എന്ന വിധവയുടെ വീട്ടിൽ കവർച്ച നടന്നത്.അറസ്റ്റിലായവരിൽ നിന്ന് 62 ഗ്രാം സ്വർണ്ണാഭരണങ്ങൾ, രണ്ട് സ്കൂട്ടർ, മൂന്ന് മൊബൈൽ ഫോണുകൾ,വാൾ,മങ്കിത്തൊപ്പികൾ എന്നിവ പിടിച്ചെടുത്തു.