Thursday, June 19, 2025

പ്രവാസി വ്യവസായിയുടെ കടയില്‍
ലോഡ് ഇറക്കാന്‍ അനുവദിക്കാതെ യൂണിയനുകള്‍

Must Read

കോഴിക്കോട്: തൊണ്ടയാട് പ്രവാസിയുടെ കടയില്‍ ലോഡിറക്കാന്‍ തൊഴിലാളി യൂണിയനുകള്‍ അനുവദിക്കുന്നില്ലെന്ന് പരാതി. കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലേക്ക് വന്ന ലോഡിറക്കാന്‍ തന്റെ ജോലിക്കാരെ ചുമട്ടുതൊഴിലാളികള്‍ അനുവദിക്കുന്നില്ലെന്നാണ് സ്ഥാപനമുടമയുടെ പരാതി. കയറ്റിറക്ക് തൊഴിലാളികളുടെ ഉപരോധത്തെ തുടര്‍ന്ന് വന്ന ലോഡ് ഉടമ തിരിച്ചയച്ചു.
തൊണ്ടയാട് സിമന്റും കമ്പിയുമുള്‍പ്പെടെയുളള സാധനങ്ങള്‍ വില്‍ക്കുന്ന കെ.ഇ.ആര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് ഇന്നലെ രാവിലെ വന്ന ലോഡിനെച്ചൊല്ലിയാണ് തര്‍ക്കം. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാന്‍ ശ്രമിക്കുന്നതിനിടെ കയറ്റിറക്ക് തൊഴിലാളികള്‍ തടഞ്ഞെന്ന് ഉടമ റഷീദ് പറഞ്ഞു. കഴിഞ്ഞമാസം സമാന പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് അടച്ച സ്ഥാപനം വീണ്ടും തുറന്നത് ഇന്നലെയായിരുന്നു.
പ്രവാസിയായ റഷീദ് ഈ വര്‍ഷമാദ്യമാണ് വായ്പയെട ുത്ത് സ്ഥാപനം തുടങ്ങിയത്.

സ്വന്തം തൊഴിലാളികളെക്കൊണ്ട് ചുമടിറക്കുന്നതിന് യാതൊരു തടസവുമില്ലെന്നിരിക്കെയാണ് കയറ്റിറക്ക് തൊഴിലാളികളുടെ എതിര്‍പ്പ്. ലേബര്‍ കാര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സ്ഥാപനയുടമ പറയുന്നു. റഷീദിന്റെ പരാതിയില്‍ തൊഴില്‍വകുപ്പും പൊലിസും അന്വേഷണം തുടങ്ങി. ഇങ്ങനെയായാല്‍ കട പൂട്ടേണ്ടിവരുമെന്ന് കടയുടമ പറയുന്നു. എന്നാല്‍ ലോഡിറക്കാന്‍ തടസം നിന്നിട്ടില്ലെന്നാണ് കയറ്റിറക്ക് തൊഴിലാളികളുടെ വിശദീകരണം. സി.ഐ.ടി.യു, ബി.എം.എസ് എന്നീ യൂണിയനുകളില്‍പെട്ടവരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പറയുന്നു.
ന്യായമായ കൂലിക്ക് ലോഡിറക്കാന്‍ അനുവാദം നല്‍കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. സ്ഥാപനമുടമയുടെ കടുംപിടുത്തമാണ് പ്രശ്നം വഷളാക്കിയതെന്നും സി.ഐ.ടി.യു നേതാക്കള്‍ വിശദീകരിച്ചു.
തൊഴിലാളി സംഘടനകളും ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമകളും തമ്മിലെ കരാര്‍ പ്രകാരം കമ്പനി വാഹനങ്ങളില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ മാര്‍ക്കറ്റ് അധികൃതര്‍ക്ക് കയറ്റാനും ഇറക്കാനും മറ്റുള്ളവ തൊഴിലാളികള്‍ക്ക് നല്‍കാനുമായിരുന്നു ധാരണ. എന്നാല്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ എത്തുകയുള്ളൂവെന്ന് ഉടമകള്‍ അറിയിച്ചിരുന്നതായി തൊഴിലാളികള്‍ പറയുന്നു. ഇതിന് ശേഷം ഭൂരിഭാഗം വാഹനങ്ങളും കമ്പനിയുടേത് മാത്രമായി മാറിയതോടെയാണ് സമരം ആരംഭിച്ചതെന്നാണ് അവര്‍ പറയുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img