കോഴിക്കാട് : കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ജനബോധന്‍ ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക് എലത്തൂര്‍ മണ്ഡലത്തില്‍ സ്വീകരണം നല്‍കി. തലക്കുളത്തൂര്‍ സി എം എം ഹൈസ്‌ക്കൂള്‍ വേദിയില്‍ നടന്ന സ്വീകരണ യോഗം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ -ഡോ. പി ശ്രീമാനുണ്ണി അധ്യക്ഷത വഹിച്ചു. പ്രൊഫ.ടി എം രവീന്ദ്രന്‍ , ചന്ദ്രന്‍ കടെക്കനാരി, പൊയിലില്‍ കൃഷ്ണന്‍, ഷൈലജ വേലായുധന്‍, പി.രവീന്ദ്രന്‍ , കെ. രാജ ലക്ഷമി, പ്രൊഫ. ഒ ജെ ചിന്നമ്മ , ഹന്ന ഫാത്തിമ, പി. പി -യൂസഫ് എം ശശിധരന്‍ , കെ.ടി സന്തോഷ്, അബു അന്നശ്ശേരി, കോ-ഓര്‍ഡിനേറ്റര്‍ കെ. അസൈനാര്‍, സി. എം ജയരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സന്ദേശ യാത്ര ഒക്ടോബര്‍ 2 ന് കാസര്‍കോട് സമാപിക്കും.