Friday, June 20, 2025

മെഡിക്കല്‍ കോളജ് സെക്യൂരിറ്റിക്കാരെ മര്‍ദിച്ച സംഭവം:
വിമുക്ത ഭടന്മാര്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് നടത്തി

Must Read

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ച കേസില്‍ മുഴുവന്‍ പ്രതികളേയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന്‍മാരുടെ സംയുക്ത സമരവേദി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡി.ഡി.ഇ ഓഫീസിനുമുമ്പില്‍ റോഡ് ഉപരോധിച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ച് വിമുക്തഭടന്‍ എം. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമാധനാവും ജീവന്‍പോലും മറന്ന് ജോലിചെയ്തവരെ തല്ലിച്ചതച്ച ഗുണ്ടാസംഘത്തെ സര്‍ക്കാരും പൊലീസും സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്ണന്‍ തിരൂളി, കെ.എ.ശ്രീലേഷ് തുടങ്ങിയവരും സംസാരിച്ചു. മുഴുവന്‍ പ്രതികളേയും പിടികൂടണമെന്നാവശ്യപ്പെട്ട് കോ- ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പൊലീസ് കമീഷണര്‍ക്ക് നിവേദനം നല്‍കി. പൊലീസ് റോഡ് ബ്ലോക്ക് ചെയ്തതോടെ ഒരുമണിക്കൂറോളം റോഡിലിരുന്ന് മുദ്രാവാക്യം വിളിച്ചശേഷമാണ് പ്രകടനക്കാര്‍ പിരിഞ്ഞത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img