ദുബൈ: എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്പ് ആഗോള ഓഫിസ് ദുബൈ ഒമ്നിയത്തില്‍ തുറന്നു. സിനിമ താരം തൃഷ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇ ഫസ്റ്റ് ഗ്ലോബല്‍ എന്ന പേരിലുള്ള ഓഫിസ് ആഗോള നിക്ഷേപകരെ ലക്ഷ്യം വെച്ചുള്ളതാണെന്നു എം ഡി ജമാദ് ഉസ്മാന്‍ അറിയിച്ചു. ‘യു എ ഇ അതിവേഗം കൊവിഡ് മുക്തി കൈവരിച്ചു കൊണ്ടിരിക്കുന്നു. ധാരാളം നിക്ഷേപകര്‍ ദുബൈയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എമിറേറ്റ്‌സ് ഫസ്റ്റ് യു എ ഇയില്‍ 5000 ലധികം വാണിജ്യ സ്ഥാപനങ്ങളുമായി സഹകരിക്കുന്നു. അഞ്ച് വര്‍ഷത്തിനകം 50 കോടിയുടെ സേവനമാണ് എമിറേറ്റ്‌സ് ഫസ്റ്റ് ഉദ്ദേശിക്കുന്നത് -ജമാദ് പറഞ്ഞു. ഡയറക്ടര്‍മാരായ ശാഹിനൂര്‍ ഷാ, രാജന്‍ എന്നിവര്‍ സംബന്ധിച്ചു. ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍, ഡോ. എം, കെ. മുനീര്‍ എം എല്‍ എ, നടന്‍ ആസിഫ് അലി, അഫി അഹ്മദ്, എ. എ. കെ. മുസ്തഫ പങ്കെടുത