Wednesday, June 18, 2025

കൊവിഡ്: തുടരുന്ന തരംഗങ്ങള്‍

Must Read

കൊവിഡ് കേസുകള്‍ കേരളത്തില്‍ പതിനായിരത്തിലും കുറഞ്ഞു വരുന്നു. പ്രതിദിന മരണങ്ങള്‍ നൂറില്‍ താഴെ എത്തി. സ്‌കൂളുകള്‍ തുറക്കുന്നു, നിയന്ത്രണങ്ങള്‍ കുറയുന്നു. സര്‍ക്കാരും നാട്ടുകാരും ഒന്ന് ശ്വാസം വിട്ടു വരുന്നതേ ഉള്ളൂ.
ഈ അവസരത്തില്‍ ഒരു കാര്യം ഓര്‍ക്കണം, കൊവിഡ് കേസുകള്‍ യൂറോപ്പില്‍ പൊതുവെ കൂടി വരികയാണ്. റഷ്യയില്‍ കൊവിഡ് കാലത്തുണ്ടായതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇപ്പോഴാണ്. ജര്‍മ്മനിയില്‍ ആകട്ടെ കൊവിഡിന്റെ പുതിയ തരംഗം കാണുന്നു. വീണ്ടും യൂറോപ്പ് കൊവിഡിന്റെ കേന്ദ്രമാകുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ തലവന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
ഈ തരംഗം പ്രധാനമായും ഗുരുതരമായി ബാധിക്കുന്നത് വാക്‌സിന്‍ എടുക്കാത്തവരെ ആണ്. വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം ഉണ്ടാകുന്നുണ്ട്, പക്ഷെ മറ്റു രോഗാവസ്ഥകള്‍ ഇല്ലാത്തവര്‍ക്ക് ഗുരുതരമാകുന്നില്ല. അതുകൊണ്ട് തന്നെ  വേഗത്തില്‍         വാക്‌സിനേഷന്‍ കൂട്ടുക എന്നത് തന്നെയാണ് മരണങ്ങള്‍ ഒഴിവാക്കാനുള്ള വഴി.
യൂറോപ്പില്‍ കാണുന്ന വൈറസിന്റെ വരവും പോക്കും ഒക്കെ  രണ്ടോ മൂന്നോ മാസത്തെ ഇടവേള കഴിയുമ്പോള്‍ ഇന്ത്യയിലും എത്തുന്നതാണ് രീതി. അതുകൊണ്ട് തന്നെ നമ്മളും വാക്‌സിന്‍ പരമാവധി ആളുകളില്‍ എത്തിക്കുക, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറച്ച കൊണ്ടുവരുമ്പോഴും ആരോഗ്യകരമായ ശീലങ്ങള്‍ (ഹാന്‍ഡ് വാഷും മാസ്‌കും സാമൂഹ്യ അകലവും)  പാലിക്കുക. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവര്‍ വാക്‌സിന്‍ ലഭിച്ചതിനാല്‍ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം കാട്ടാതിരിക്കുക. കൊറോണ    ഇവിടെയൊക്കെ തന്നെ ഉണ്ട്, അടുത്തൊന്നും പോകുന്നില്ല എന്നാണ് യൂറോപ്പിലെ തരംഗങ്ങള്‍ കാണിക്കുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img