Friday, June 20, 2025

ഇവിടെ ഒന്നും മാലിന്യമല്ല; കരവിരുതിലൂടെ മിനുക്കിയെടുക്കുന്നത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍

Must Read

കോഴിക്കോട്: ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഉപകാരപ്രദമായ മറ്റു ചില വസ്തുക്കള്‍ ഉണ്ടാക്കിയാലോ! അതിശയിക്കാനൊന്നുമില്ല, വടകര നഗരസഭയുടെ ഗ്രീന്‍ ടെക്നോളജി സെന്ററില്‍ വന്നാല്‍ ഇത് നേരില്‍ കാണാം. പഴയ ഫ്രിഡ്ജുകള്‍ പ്രസംഗപീഠമായും സോഫാ സെറ്റുമൊക്കെയായി മാറുകയാണ്. ഫ്രിഡ്ജ് മാത്രമല്ല, ടി.വി.യും പഴയ ടയറുകളും ഒഴിവാക്കപ്പെട്ട വെള്ളത്തിന്റെ ടാങ്കുകളും ടൈല്‍കഷണങ്ങളും കല്ലും പാളയുമെല്ലാം ഇവിടെ മൂല്യവര്‍ധിത ഉത്പന്നങ്ങളായി മാറുകയാണ്.

ഗ്രീോന്‍ ടെക്നോളജി സെന്ററിന്റെ ഹാളില്‍ പ്രവേശിക്കുമ്പോള്‍ മധ്യഭാഗത്ത് നല്ല ഭംഗിയുള്ള ഇരിപ്പിടവും ടേബിളും കാണാം, ഇരിപ്പിടങ്ങള്‍ പഴയ ടയറില്‍ കയര്‍ വരിഞ്ഞ് നല്ല ഭംഗിയാക്കിയവയാണ്.എല്‍ഇഡി ടി വിയുടെ കേടായ ഡിസ്പ്ലേ സ്‌ക്രീനാണ് ടീപ്പോയ് ആക്കി മാറ്റിയത്.

ഉള്ളിലുള്ള മണ്ണു പരിശോധന ലാബില്‍ കയറിയാല്‍ മനോഹരമായ സോഫ കാണാം. ഇതും ഫ്രിഡ്ജ് കൊണ്ട് നിര്‍മ്മിച്ചതാണ്. ഇത്തരത്തില്‍ മൂന്നോ നാലോ ഫ്രിഡ്ജ് ചേര്‍ത്തിട്ടാല്‍ ഒരു നല്ല ബെഡ് ആയി ഉപയോഗിക്കാം.
വഴിയരികില്‍ ഉപേക്ഷിച്ച ടൈല്‍ കഷണങ്ങള്‍ ഒട്ടിച്ച നല്ല ഭംഗിയുള്ള ചട്ടികള്‍, വെട്ടുകല്ല് ഒട്ടിച്ച് ഭംഗിയാര്‍ന്ന ചെടിച്ചട്ടികള്‍, വെട്ടുകഷണങ്ങള്‍ ഉപയോഗിച്ച് ഭംഗിയുള്ള ചവിട്ടികള്‍, അങ്ങനെ കൗതുകമാര്‍ന്ന പല ഉല്‍പ്പന്നങ്ങളും ഇവിടെ കാണാം.

വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്ന പ്രവൃത്തി മികച്ചരീതിയില്‍ നടക്കുന്ന നഗരസഭയാണ് വടകര. കൃത്യമായി പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മസേനയും നഗരസഭക്ക് കീഴിലുണ്ട്. സേനാംഗങ്ങള്‍ ശേഖരിക്കുന്നവയില്‍ പഴയ ടി.വി.യും ഫ്രിഡ്ജും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളും ടയറുകളുമെല്ലാമുണ്ട്. ഇവയാണ് മറ്റ് വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. പഴയ ടയര്‍കൊണ്ട് ചെടികള്‍ നടാനുള്ള സംവിധാനം നേരത്തേതന്നെ ഹരിതകര്‍മസേന നിര്‍മിച്ചു വരുന്നുണ്ട്

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img