Friday, June 20, 2025

ചാലക്കുടിയില്‍ മിന്നല്‍ ചുഴലിക്കാറ്റ് മരങ്ങള്‍ കടപുഴകി വീണു

Must Read

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഭീതി പരത്തി വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. ഇത്തവണ ചാലക്കുടിയില്‍ വിവിധയിടങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പുലര്‍ച്ച മൂന്നരയ്ക്കും നാലിനുമിടയില്‍ ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളില്‍ കാറ്റ് ആഞ്ഞടിച്ചു. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും വീശി.
സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നതെങ്കിലും ചുഴലി വീശിയടിച്ച പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുത പോസ്റ്റുകള്‍ ഒടിയുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടയില്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള മിന്നില്‍ ചുഴലി കാറ്റുകള്‍ വീശിയടിക്കുന്നത് പതിവാണ്. വ്യാപക നാശനഷ്ടങ്ങളും വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img