Friday, June 20, 2025

കൊല്ലം കോടതിയില്‍ അഭിഭാഷകരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷം

Must Read

കൊല്ലം: കൊല്ലം കോടതിയില്‍ പോലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ത്തു. ഒരു പൊലീസുകാരന് പരിക്കേറ്റു. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്.
കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ ജയകുമാറിനെ മര്‍ദിച്ചു എന്നാരോപിച്ച് അഭിഭാഷകര്‍ പൊലീസുകാരെ തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. കേസ് നടപടിക്ക് വേണ്ടി കോടതിയില്‍ എത്തിയ പോലീസുകാരെ അഭിഭാഷകര്‍ രണ്ടു മണിക്കൂറിലധികം നേരം തടഞ്ഞു വച്ചു.
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ അഭിഭാഷകനെ കസ്റ്റഡിയില്‍ എടുക്കുക മാത്രമാണ് ചെയ്തതെന്നാണ് പോലീസ് വിശദീകരണം. എന്നാല്‍ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നതുവരെ അനിശ്ചിതകാല ബഹിഷ്‌കരണമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img