


കാസര്‍കോട്: മാരക ലഹരി പദാര്‍ത്ഥങ്ങളായ 10 ഗ്രാം എല്‍.എസ്.ഡി. സ്റ്റാമ്പ്, 50 ഗ്രാം കഞ്ചാവ് എന്നിവയുമായി കാറില്‍ സഞ്ചരിക്കുന്നതിനിടെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കളെ കോടതി റിമാന്റ് ചെയ്തു.കളനാട്ടെ അരവിന്ദ് മുരളി (21), കുഞ്ചത്തൂരിലെ അബ്ദുള്‍ഖാദര്‍ അസീം (23), ഉളിയത്തടുക്കയിലെ മുഹമ്മദ് യാസീന്‍ (20) എന്നിവരെയാണ് ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ കോട്ടിക്കുളം കോടിക്കടപ്പുറത്തേക്കുള്ള റോഡില്‍ വാഹനപരിശോധനക്കിടഞ അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും നാല് ഫോണുകളും പോലീസ് പിടിച്ചെടുത്തു. ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ.സുനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ബേക്കല്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍, എസ്.ഐ. എം.രജനീഷ്, ജൂനിയര്‍ എസ്.ഐ. കെ.സാലിം, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീര്‍ ബാബു, സനീഷ് കുമാര്‍, ഡ്രൈവര്‍ വി.വി.സരീഷ്, സിവില്‍ പോലീസ് ഓഫീസര്‍ നിതിന്‍ എന്നിവരാണ് പരിശോധകസംഘത്തില്‍ ഉണ്ടായിരുന്നത്.