മെറ്റയുടെ ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ കൗമാരക്കാരാണ്.കുട്ടികളുടെ പ്രിയപ്പെട്ട സോഷ്യല്‍മീഡിയ ആപ്പായ ഇന്‍സ്റ്റാഗ്രാം അതേസമയം തന്നെ കൗമാരക്കാരുടെ വില്ലനാവുകയും ചെയ്യാറുണ്ട്.
കുട്ടികളില്‍ വിഷാദരോഗങ്ങള്‍ക്കും ആത്മഹത്യാപ്രവണതയ്ക്കും വരെ കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
2020ല്‍ ഇന്‍സ്റ്റയിലെ ബിസിനസ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിച്ച 13-നും 17നുമിടയില്‍ പ്രായമുള്ള ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇന്‍സ്റ്റയ്‌ക്കെതിരേ വന്‍ പിഴ ചുമത്തിയിരിക്കുകയാണ് ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്‍.ബിസിനസ് അക്കൗണ്ടുകളില്‍ കുട്ടി ഉപഭോക്താവിന്റെ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുക വഴി കുട്ടികളുടെ സ്വകാര്യത ലംഘിക്കപ്പെട്ടു എന്നതാണ് ഇന്‍സ്റ്റയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം.
405 മില്യണ്‍ യൂറോ(32000 കോടിയിലേറെ രൂപ)ആണ് അയര്‍ലണ്ട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐറിഷ് ഡി.പി.സി ഇന്‍സ്റ്റയ്ക്ക് ചുമത്തിയ പിഴ.യൂറോപ്യന്‍ യൂനിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടകഷന്‍ റെഗുലേഷന്‍ പ്രകാരംഐറിഷ് ഡി.പി.സി ഈടാക്കുന്ന രണ്ടാമത്തെ വലിയ പിഴയും മൂന്നാമത്തെ മെറ്റാകമ്പനിയുമാണ് ഇന്‍സ്റ്റാഗ്രാം.