കാസര്‍കോട്: ഭര്‍ത്താവ് ഓടിച്ച സ്കൂട്ടറില്‍ നിന്ന് തെറിച്ച് വീണ് യുവതി ലോറി ദേഹത്ത് കയറി മരിച്ചു.പാണ്ടി അമ്പട്ടമൂലയിലെ എ.കെ മുഹമ്മദിന്റെ ഭാര്യ ആമിന(45)യാണ് ആദൂര്‍ പള്ളത്ത് അപകടത്തില്‍ പെട്ടത്.
റോഡിലെ കയറ്റത്തില്‍ എതിരെ വന്ന വാഹനത്തെ വെട്ടിക്കുന്നതിനായി ബ്രേക്കിട്ടപ്പോള്‍ സ്കൂട്ടറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന ആമിന തെറിച്ച് റോഡിലേക്ക് വീഴുകയും പിറകില്‍ നിന്ന് വന്ന ലോറിക്കടിയില്‍ പെടുകയുമായിരുന്നു.
രോഗിയായ ബന്ധുവിനെ കാണാനായി പള്ളപ്പാടിയിലേക്ക് പോകുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഭര്‍ത്താവ് മുഹമ്മദിന് നിസാരപരിക്കുണ്ട്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മക്കള്‍: അസീസ് (ദുബായ്), ഉബൈസ്, ഫാരിസ്. സഹോദരങ്ങള്‍: മുഹമ്മദ്, ഹാജിറ, അബ്ദുല്ല.