Thursday, June 19, 2025

കാപ്പ പ്രതിയെ അക്രമിച്ച യുവാവ് അറസ്റ്റില്‍

Must Read

കാസര്‍കോട്: കാപ്പ കേസില്‍ പ്രതിയായ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. മറ്റുപ്രതികളെ അന്വേഷിച്ചുവരികയാണ്. കൂഡ്ലു പാറക്കട്ട എ.ആര്‍ ക്യാമ്പ് റോഡിലെ എ. പുഷ്പരാജ് (39)ആണ് പയ്യന്നൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ മീപ്പുഗിരിയിലെ ദീപകിനെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ഓടെ മന്നിപ്പാടിയിലെ ബന്ധുവീട്ടില്‍ വെച്ചാണ് സംഭവം. വീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചുകടന്ന സംഘം ദീപകിനെയും ബന്ധുവായ സ്ത്രീയേയും അക്രമിക്കുകയായിരുന്നു. കേസിലെ മറ്റുപ്രതികളായ സന്ദീപ്, ശ്രീഹരി, ലോകേഷ്, തേജസ് തുടങ്ങിയവരെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ദീപകിനെതിരെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. നിര്‍ദ്ദേശം ലംഘിച്ച് നാട്ടിലെത്തിയതിന് ദീപകിനെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img