കാസര്‍കോട് : ലഹരിവിപത്തിനെതിരേ കീഴൂര്‍ സംയുക്ത ജമാഅത്ത് വിവിധ പരിപാടികളുമായി രംഗത്തിറങ്ങി. സംയുക്ത ജമാഅത്ത് പരിധിയിലെ 40-ഓളം മഹല്ല് ജമാഅത്തുകള്‍ക്ക് കത്ത് നല്കി. ലഹരിവസ്തുക്കള്‍ ഉണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുക, ലഹരിവസ്തുക്കളുടെ ഇടപാട് നടത്തുന്നവരെ നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ലഹരിക്കേസിലെ കുറ്റവാളികളെ മഹല്ലില്‍നിന്നും സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ലഹരി ഉപയോഗിക്കുന്നവര്‍, വില്പനക്കാര്, വിതരണക്കാര്‍ എന്നിവരെ പറ്റിയുള്ള വിവരങ്ങള്‍ ഉടന്‍ ബേക്കല്‍ ഡിവൈ.എസ്.പി. സി.കെ. സുനില്‍കുമാറിനെ അറിയിക്കണമെന്ന നിര്‍ദേശവും മഹല്ല് കമ്മിറ്റികള്‍ക്ക് നല്‍കിയതായി സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി അറിയിച്ചു.