


കാസര്‍കോട്: കാറില്‍ എംഡിഎംഎ കടത്തി എന്നതിന് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചെറുവത്തൂര്‍ കൊവ്വലില്‍
അപകടത്തില്‍പ്പെട്ട കാറില്‍ നിന്നാണ് 23.46 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മംഗല്‍പാടി അംബാര്‍ പള്ളത്തെ ഇഡിക്കുഞ്ഞി എന്ന ഇര്‍ഷാദിനെ (32) ചന്തേര എസ്.ഐ എം.വി.ശ്രീ ദാസ് അറസ്റ്റ് ചെയ്തു. സംശയം തോന്നിയ നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്. എം.ഡി.എം.എ വില്‍പന നടത്തി കിട്ടിയ അമ്പതിനായിരം രൂപയും പിടിച്ചെടുത്തു. വിപണിയില്‍ മൂന്ന് ലക്ഷത്തോളം വില വരുന്ന ലഹരി പദാര്‍ത്ഥമാണ് പിടിച്ചത്.
കാറില്‍ കടത്തിയ 5.7. ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ശാമിര്‍ (32), ധര്‍മ്മത്തടുക്കയിലെ അസീബ് (30)എന്നിവരാണ് അറസ്റ്റിലായത്.
കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ മഞ്ചേശ്വരം എസ്.ഐ എന്‍.അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മംഗളൂരു ഭാഗത്ത് നിന്ന് ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെ എം.ഡി.എം.എ റോഡിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും പിന്‍ തുടര്‍ന്നാണ് പിടികൂടിയത്.