കോഴിക്കോട് :വടകര കരിമ്പന പാലത്തില്‍ നിന്നും ലോറി തോട്ടിലേയ്ക്ക് മറിഞ്ഞു.ഡ്രൈവര്‍ പൂനെ മാഞ്ചേര് സ്വദേശി നവാലെ ദാദാഭാഹുവിനെ അതുവഴി വന്ന യാത്രക്കാര്‍ രക്ഷപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പെരുമ്പാവൂരില്‍ നിന്നും മുംബൈയിലേയ്ക്ക് മരം ഉരുപ്പടി കൊണ്ടുപോവുകയായിരുന്ന ലോറി തോട്ടിലെ വെള്ളത്തിലേയ്ക്ക് മറിഞ്ഞത്.കാറിനെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.